മാറിടത്തിന്റെ വലിപ്പം എത്ര?, ദിവസം എത്രതവണ സെക്‌സില്‍ ഏര്‍പ്പെടും?; സംവിധായകനെതിരെ പരാതിയുമായി നടി

അദ്ദേഹത്തിന്റെ വാക്കുകള്‍ വിചിത്രമായി തോന്നിയെങ്കിലും ഓഡിഷന്റെ ഭാഗമാണെന്ന് കരുതി അങ്ങനെ ചെയ്യുകയായിരുന്ന് നടി പറയുന്നു.
റാണി ചാറ്റര്‍ജി
റാണി ചാറ്റര്‍ജി
Updated on
1 min read

മുംബൈ: സിനിമാ സംവിധായകനും ബിഗ്‌ബോസ് 16 മത്സരാര്‍ഥിയുമായ സജാദ് ഖാനെതിരെ ലൈംഗികാരോപണവുമായി ബോജ്പുരി നടി റാണി ചാറ്റര്‍ജി. സിനിമയില്‍ ഡാന്‍സിന് അവസരം നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷമാണ് സംഭവമെന്നും നടി പറയുന്നു.

ബോളിവുഡ് ഹംഗാമാ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. 2013ല്‍ അജയ്‌ദേവ്ഗണ്‍ നായകനായ ചിത്രം ഹിമ്മത്ത്‌വാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ' ധോക്ക, ധോക്ക' എന്ന ഡാന്‍സ് രംഗം വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കാന്‍ വീട്ടിലേക്ക് വിളിച്ചു. എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ പിആര്‍ഓയോ മാനേജരെയോ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞതായും നടി പറയുന്നു

ചര്‍ച്ചയ്ക്കിടെ കാലുകള്‍ കാണുന്ന തരത്തില്‍ ലെഹങ്ക ധരിക്കാനും സജാദ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ വിചിത്രമായി തോന്നിയെങ്കിലും ഓഡിഷന്റെ ഭാഗമാണെന്ന് കരുതി അങ്ങനെ ചെയ്യുകയായിരുന്ന് നടി പറയുന്നു. പിന്നീടുളള ചോദ്യം മാറിടത്തിന്റെ വലിപ്പത്തെ കുറിച്ചും  ഒരു ദിവസം എത്രതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും ചോദിച്ച് തന്നെ അനുചിതമായി സ്പര്‍ശിച്ചതായും നടി പറഞ്ഞു. തുടര്‍ന്ന് താന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും റാണി ചാറ്റര്‍ജി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com