ശ്രീനാഥ് ഭാസിയുടെ 'പടച്ചോനെ ഇങ്ങള് കാത്തോളീ'; അടുത്ത മാസം തിയറ്ററിലേക്ക് 

ഇടതുപക്ഷ നേതാവായിട്ടാണ് സിനിമയിലെ ഭാസിയുടെ കഥാപാത്രം
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ശ്രീനാഥ് ഭാസിയെ നായകനാകുന്ന 'പടച്ചോനെ ഇങ്ങള് കാത്തോളീ' റിലീസ് പ്രഖ്യാപിച്ചു. ചിത്രം അടുത്ത മാസം 11ന് തിയറ്ററുകളിലെത്തും. ഇടതുപക്ഷ നേതാവായിട്ടാണ് സിനിമയിലെ ഭാസിയുടെ കഥാപാത്രം. ആൻ ശീതളാണ് നായിക.

ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രം ടൈനി ഹാൻഡ്സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‌ചിത്രത്തിൽ ഗ്രേസ്‌ ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അതിഥി വേഷത്തിൽ സണ്ണി വെയ്നും എത്തുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com