വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. റിലീസ് ചെയ്യുന്ന സിനിമകളെല്ലാം മികച്ച അഭിപ്രായമാണ് നേടുന്നത്. റോഷക്കിന്റെ വിജയത്തിനു പിന്നാലെ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടി ജ്യോതികയാണ് നായികയായി എത്തുന്നത്. കാതൽ എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
മമ്മൂട്ടിയുടേയും ജ്യതികയുടേയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റർ. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് തിരക്കഥ. കാതലിന്റെ ചിത്രീകരണം ഒക്ടോബർ 20 ന് കൊച്ചിയിൽ ആരംഭിക്കും. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ മറ്റു വേഷങ്ങളിൽ അഭിനയിക്കുന്നു. സാലു കെ തോമസ് ആണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് ഫ്രാൻസിസ് ലൂയിസും സംഗീതം മാത്യൂസ് പുളിക്കനും നിർവഹിക്കും. ജോർജ് സെബാസ്റ്റ്യൻ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. ആർട്ട് : ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates