'ഞാന്‍ ഇപ്പോഴും വിറയ്ക്കുകയാണ്'; കാന്താര കണ്ടിറങ്ങിയതിനു പിന്നാലെ കങ്കണ പറഞ്ഞത്, വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2022 03:59 PM  |  

Last Updated: 21st October 2022 03:59 PM  |   A+A-   |  

KANGANA_RANAUT

ചിത്രം: ഫേയ്സ്ബുക്ക്

 

ന്ത്യന്‍ സിനിമയെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ് കന്നട ചിത്രം കാന്താര. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോള്‍ചിത്രത്തെക്കുറിച്ചുള്ള ബോളിവുഡ് നടി കങ്കണയുടെ അഭിപ്രായമാണ് ആരാധക ശ്രദ്ധ നേടുന്നത്. 

കുടുംബത്തിനൊപ്പം സിനിമ കണ്ട് ഇറങ്ങിയതിനു പിന്നാലെയാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത്. അവിശ്വസനീയമായ ചിത്രം എന്നാണ് കങ്കണ പറഞ്ഞത്. താനിപ്പോഴും വിറയ്ക്കുകയാണെന്നും കങ്കണ കുറിക്കുന്നുണ്ട്. അടുത്ത വർഷത്തെ ഇന്ത്യയുടെ ഓസ്കർ എൻട്രിയാവണം ചിത്രമെന്നാണ് താരം പറയുന്നത്. 

എന്റെ കുടുംബത്തിനൊപ്പം കാന്താര കണ്ട് ഇപ്പോഴാണ് പുറത്തിറങ്ങിയത്. ഞാന്‍ ഇപ്പോഴും വിറയ്ക്കുകയാണ്. എന്തൊരു സ്‌ഫോടനാത്മകമായ അനുഭവമായിരുന്നു. ഋഷഭ് ഷെട്ടിയെ നമിക്കുന്നു. എഴുത്തും സംവിധാനവും അഭിനയവും ആക്ഷനുമെല്ലാം ഗംഭീരം. അവിശ്വസനീയം. പാരമ്പര്യത്തേയും പുരാണത്തേയും തദ്ദേശിയ പ്രശ്‌നങ്ങളേയും എത്ര മനോഹരമായാണ് ചേര്‍ത്തുവച്ചിരിക്കുന്നത്. എത്ര മനോഹരമായ ഫോട്ടോഗ്രഫിയും ആക്ഷനുമാണ്. സിനിമയെന്നാല്‍ ഇതാണ്. സിനിമയുടെ അവശ്യം തന്നെ ഇതാണ്. ഇതുപോലെ ഒന്ന് കണ്ടിട്ടില്ലെന്ന് തിയറ്ററില്‍ നിരവധി പേര്‍ പറയുന്നതു കണ്ടു. ഈ സിനിമ നല്‍കിയതിനു നന്ദി. സിനിമ നല്‍കിയ അനുഭവത്തില്‍ നിന്ന് ഒരാഴ്ചകൊണ്ട് പുറത്തുകടക്കാനാവുമോ എന്ന് എനിക്കറിയില്ല.- കങ്കണ വിഡിയോയില്‍ പറയുന്നു. 

ഋഷഭ് ഷെട്ടി തന്നെ സംവിധായകനും നായകനുമായിരിക്കുന്ന ചിത്രം വലിയ വിജയം നേടി മുന്നേറുകയാണ്. കന്നട പതിപ്പ് ശ്രദ്ധ നേടിയതോടെ ഹിന്ദി ഉള്‍പ്പടെയുള്ള മറ്റു ഭാഷകളിലും ചിത്രം പുറത്തിറക്കി. സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 170 കോടിക്കു മേല്‍ കളക്ഷന്‍ നേടിയ കെജിഎഫിന് ശേഷം ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് കാന്താര.