'ദുബായിലേക്ക് വിമാനത്തില്‍ നിന്ന് ചാടി', സ്‌കൈ ഡൈവ് ചെയ്ത് നസ്രിയ; സന്തോഷം പങ്കുവച്ച് താരം

നിരവധി താരങ്ങളാണ് നസ്രിയയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

സ്‌കൈ ഡൈവ് ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടി നസ്രിയ നസീം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ച് താരം തന്നെയാണ് തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ വിവരം ആരാധകരെ അറിയിച്ചത്. ദുബായിലാണ് താരം സ്‌കൈ ഡൈവ് ചെയ്തത്. 

അങ്ങനെ ഇത് സംഭവിച്ചിരിക്കുന്നു. എന്റെ ദൈവമേ ആനന്ദകരം... എന്റെ ദുബായിലേക്ക് വീഴാനായി വിമാനത്തില്‍ നിന്ന് ചാടി. സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. - നസ്രിയ കുറിച്ചു. നിരവധി താരങ്ങളാണ് നസ്രിയയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രിന്ദ, നിമിഷ സജയന്‍, മൃണാല്‍ താക്കൂര്‍, ഫര്‍ഹാന്‍ ഫാസില്‍, തുടങ്ങിയ നിരവധി പേര്‍ താരത്തിന് ആശംസകളുമായി എത്തി. 

അടുത്തിടെയാണ് ഭര്‍ത്താവ് ഫഹദ് ഫാസിലിന് ഒപ്പമുള്ള കാമറി ഐസ്‌ക്രീമിന്റെ പരസ്യം വന്‍ ശ്രദ്ധ നേടിയത്. തെലുങ്കു ചിത്രമായ  'അണ്ടേ സുന്ദരാനികി' ആണ് നസ്രിയയുടേതായി പ്രദര്‍ശനത്തിന് എത്തിയത്. നാനി നായകനായി എത്തിയ ചിത്രം വിവേക അത്രയയാണ് സംവിധാനം ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER