'എന്റെ ആത്മവിശ്വാസം കണ്ടാണ് വൈശാഖേട്ടൻ ഈ കഥാപാത്രത്തെ ഏൽപ്പിച്ചത്'; ഹണി റോസ്

'എന്റെ തന്നെ സിനിമ ഞാൻ തിയറ്ററിൽ എത്തി കാണുന്നത് ഏകദേശം മൂന്നു വർഷത്തിനു ശേഷമാണ്'
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ഇന്നലെയാണ് റിലീസ് ചെയ്ത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ ഹണി റോസ് നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് ഹണി റോസ് പറയുന്നത്. 

എന്റെ തന്നെ സിനിമ ഞാൻ തിയറ്ററിൽ എത്തി കാണുന്നത് ഏകദേശം മൂന്നു വർഷത്തിനു ശേഷമാണ്. ഇത്രയും വലിയൊരു കഥാപാത്രത്തെ വലിയൊരു ടീമിനൊപ്പം ചേർന്ന് അഭിനയിക്കാൻ സാധിച്ചതിലും ഏറെ സന്തോഷം. ചിത്രം കണ്ടിറങ്ങിയിട്ടും ആ വിറയൽ ഇപ്പോഴുമുണ്ട്. ഞങ്ങൾ വിചാരിച്ചതിനും അപ്പുറം ഈ സിനിമ വന്നിട്ടുണ്ടെന്ന് സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിലായത്. ഞാൻ കരിയറിൽ ചെയ്ത വലിയ കഥാപാത്രവും സിനിമയുമാണ്. ദൈവം തന്ന അനുഗ്രഹമാണ് ഈ കഥാപാത്രം. മോഹൻലാലിനോടൊപ്പം ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും സ്ക്രീൻ സ്പെയ്സ് കിട്ടിയ കഥാപാത്രം മോൺസ്റ്ററിലാണ്.- ഹണി റോസ് പറഞ്ഞു. 

തന്നെ സിനിമയിലേക്ക് എടുക്കാനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്. കഥ കേട്ടപ്പോൾ യാതൊരു വിധ ടെൻഷനും ഇല്ലായിരുന്നു. എന്നിലെ ആത്മവിശ്വാസം കണ്ടാണ് വൈശാഖേട്ടൻ ഈ കഥാപാത്രത്തെ എന്നിലേൽപ്പിച്ചതെന്നാണ് ഹണി റോസ് പറയുന്നത്. പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടിറങ്ങിയതിനു ശേഷമായിരുന്നു ഹണി റോസിന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER