വാഴക്കുലകളുമായി റോഷനും ഷൈൻ ടോമും; 'മഹാറാണി' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ 

ജോണി ആന്റണി, നിഷ സാരംഗ് എന്നിവരേയും പോസ്റ്ററിൽ കാണാം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മഹാറാണി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മാർക്കറ്റിൽനിന്ന് വാഴക്കുലകളുമായി നടന്നുവരുന്ന റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയുമാണ് പോസ്റ്ററിലുള്ളത്. ഇവർക്കൊപ്പം ജോണി ആന്റണി, നിഷ സാരംഗ് എന്നിവരേയും പോസ്റ്ററിൽ കാണാം. 

തിരക്കഥാകൃത്ത് രതീഷ് രവി ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കുന്നത്. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ ആണ് നിർമാണം. ബാലു വർ​ഗീസ്, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com