ഷെയിൻ നി​ഗം നായകനാവുന്ന പ്രിയദർശൻ ചിത്രം; 'കൊറോണ പേപ്പേഴ്‌സ്' ചിത്രീകരണം ആരംഭിച്ചു

ഷൈൻ ടോം ചാക്കോ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഷെയിൻ നി​ഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'കൊറോണ പേപ്പേഴ്‌സിന്റെ ചിത്രീകരണം ആരംഭിച്ചു. ഷെയിൻ തന്നെയാണ് ചിത്രീകരണം തുടങ്ങിയ വിവരം ആരാധകരെ അറിയിച്ചത്. കൊച്ചിയിലാണ് ഷൂട്ടിങ്ങിന് തുടക്കമായത്. 

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷൈൻ ടോം ചാക്കോ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ദിഖ്, കുഞ്ഞികൃഷ്‍ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രിയദർശനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൂടാതെ ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് നിർമാണം. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമാണ സംരഭം കൂടിയാണിത്. മോഹൻലാലിനെ നായകനാക്കിയുള്ള മരക്കാർക്ക് ശേഷം പ്രിയദർശൻ മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണിത്.  

എം എസ് അയ്യപ്പൻ നായർ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്നു. കലാസംവിധാനം മനു ജഗത്. എൻ എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ രാജശേഖർ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്‍ണൻ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് ശാലു പേയാട് എന്നിവരാണ് മറ്റ് പ്രവർത്തകർ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com