'അടുത്ത പടത്തിൽ ഞാനാണ് നായകൻ എന്ന് കേട്ടു'; രസികൻ മറുപടിയുമായി വിനീത് ശ്രീനിവാസൻ

മുകുന്ദൻ ഉണ്ണി ഫേയ്സ്ബുക്ക് പേജ് പോയെന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് വിനീത് ശ്രീനിവാസൻ പങ്കുവച്ചിരുന്നു. അതിനു താഴെയായിട്ടാണ് രസികൻ കമന്റുകൾ വരുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

സംവിധായകനും നടനും ​ഗായകനുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹോട്ട് ടോപ്പിക് വിനീത് നായകനായി എത്തുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെക്കുറിച്ചാണ്. ചിത്രവുമായി ബന്ധപ്പെട്ട നിരവധി രസികൻ പോസ്റ്റുകളാണ് വരുന്നത്. ഇപ്പോൾ അത്തരത്തിലൊരു പോസ്റ്റിനു താഴെ വന്ന കമന്റും അതിന് വിനീത് നൽകിയ മറുപടിയുമായാണ് ശ്രദ്ധ നേടുന്നത്. 

 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിൽ മുകുന്ദൻ ഉണ്ണി എന്ന അഭിഭാഷകനായാണ് താരം എത്തുന്നത്. മുകുന്ദൻ ഉണ്ണി ഫേയ്സ്ബുക്ക് പേജ് പോയെന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് വിനീത് ശ്രീനിവാസൻ പങ്കുവച്ചിരുന്നു. അതിനു താഴെയായിട്ടാണ് രസികൻ കമന്റുകൾ വരുന്നത്. 'വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തിൽ ഞാനാണ് നായകൻ എന്ന് പറയുന്നത് കേട്ടു ശരിയാണോ' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതിന് രസികൻ മറുപടിയാണ് താരം നൽകിയത്. 'ഞാനും കേട്ടു. വെറുതെ പറയുന്നതാ,മൈൻഡ് ചെയ്യണ്ട..' മറുപടി. 

കൂടാതെ നിരവധി കമന്റുകളാണ് വരുന്നത്. കമൻ്റ് ഇടുന്ന എല്ലവരേം സിനിമയിൽ എടുക്കും ന്നു കേട്ടിട്ട് വന്നതാ- എന്നായിരുന്നു ഒരാൾ കുറിച്ചത്. ആരാധകർക്ക് താരം മറുപടിയും നൽകുന്നുണ്ട്. നവംബർ 11ന് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് റിലീസ് ചെയ്യും. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER