ജയയുടെ കരച്ചിൽ കണ്ട് കൂടെ കരയുന്ന പീലി; ഇതിൽ കൂടുതൽ എന്താണ് വേണ്ടതെന്ന് ബേസിൽ; വിഡിയോ

ദർശന അഭിനയിച്ച ജയയുടെ കഥാപാത്രം സ്ക്രീനിൽ കരയുമ്പോൾ കൂടെ കരയുന്ന പെൺകുട്ടിയെയാണ് വിഡിയോയിൽ കാണുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read


ബേസിലും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജയ ജയ ജയ ജയ ഹേ' മികച്ച അഭിപ്രായം നേടി മുന്നേറു‌കയാണ്. തിയറ്ററിൽ ചിരി പടർത്തുകയാണ് ചിത്രം എന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ബേസിൽ പങ്കുവച്ച ഒരു വിഡിയോ ആണ്. ദർശന അഭിനയിച്ച ജയയുടെ കഥാപാത്രം സ്ക്രീനിൽ കരയുമ്പോൾ കൂടെ കരയുന്ന പെൺകുട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. 

ജയയുടെ കരച്ചിൽ കണ്ട് കണ്ണീർവാർക്കുകയാണ് പീലി എന്ന കുട്ടി. അവസാനം ജയ പുഞ്ചിരിച്ചപ്പോൾ പീലി ചിരിക്കുന്നതും വിഡിയോയിലുണ്ട്. നടനും എഴുത്തുകാരനുമായ ആര്യൻ ​ഗിരിജാവല്ലഭന്റെ മകളാണ് പീലി. 'ഒരു സുഹൃത്തു വാട്സാപ്പ് ചെയ്ത വീഡിയോ ആണ് . The pure magic of cinema. ഇതിൽ കൂടുതൽ എന്താണ് വേണ്ടത് ? പറയാൻ വാക്കുകൾ കിട്ടുന്നില്ല'- എന്ന കുറിപ്പിലാണ് ബേസിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പീലിയോടുള്ള ഇഷ്ടം പറഞ്ഞ് ദർശനയും വിഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്. 

വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 28നാണ് തിയറ്ററിൽ എത്തിയത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌  ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. 'ജാനേമൻ' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റേത് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com