'പ്രിയപ്പെട്ട സാം'; സാമന്തയുടെ പോസ്റ്റിൽ കമന്റുമായി നാ​ഗചൈതന്യയുടെ സഹോദരൻ

നാ​ഗചൈതന്യയുടെ സഹോദരനും നടനുമായ അഖിൽ അക്കിനേനിയാണ് സാമന്തയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

രാധകരെ ഒന്നടങ്കം ആശങ്കയിലാക്കിക്കൊണ്ടാണ് സാമന്ത തന്റെ രോ​ഗവിവരം പുറത്തുവിട്ടത്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂൺ രോ​ഗമാണ് സാമന്തയെ ബാധിച്ചത്. നിരവധി താരങ്ങളാണ് സാമന്തയ്ക്ക് രോ​ഗമുക്തി ആശംസിച്ചുകൊണ്ട് കമന്റുകളിട്ടത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സാമന്തയുടെ മുൻ ഭർത്താവ് നാ​ഗചൈതന്യയുടെ കുടുംബത്തിൽ നിന്നുള്ള ഒരം​ഗത്തിന്റെ കമന്റാണ്. 

നാ​ഗചൈതന്യയുടെ സഹോദരനും നടനുമായ അഖിൽ അക്കിനേനിയാണ് സാമന്തയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്. പ്രിയപ്പെട്ട സാമിന് സ്നേഹവും കരുത്തും ആശംസിക്കുന്നു എന്നാണ് അഖിൽ കുറിച്ചത്. അഖിലിന്റെ കമന്റ് ആരാധകരുടെ മനം നിറയ്ക്കുകയാണ്. ഏഴായിരത്തിൽ അധികം പേരാണ് ആ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 

ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണ് മയോസൈറ്റിസ്. തുടർന്ന് ശരീരത്തിലെ പലഭാ​ഗങ്ങളിലും കടുത്ത വേദന അനുഭവപ്പെടും. കഠിനമായ ദിനങ്ങളെക്കുറിച്ച് അതിവൈകാരികമായ കുറിപ്പാണ് താരം പങ്കുവച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായതിനു ശേഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുക്കുകയാണ്. എപ്പോഴും നമ്മളെ കരുത്തയായി കാണിക്കേണ്ടതില്ലെന്ന് ഞാന്‍ പതിയെ മനസിലാക്കുകയാണ്. ഈ അവസ്ഥയെ അംഗീകരിക്കാനാണ് ഞാന്‍ ഇപ്പോഴും പ്രയാസപ്പെടുന്നത്. വൈകാതെ പെട്ടെന്ന് രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തി നേടാനാകും എന്ന ഉറപ്പിലാണ് ഡോക്ടര്‍മാര്‍. എനിക്ക് നല്ല ദിവസങ്ങളും വളരെ മോശം ദിവസങ്ങളുമുണ്ടായി. ശാരീരികമായും വൈകാരികമായും. ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാന്‍ എനിക്കാവില്ല എന്നുവരെ തോന്നി. എങ്ങനെയോ ആ നിമിഷത്തെ പിന്നിട്ടു. രോഗം ഭേദമാകുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്നാണ് കരുതുന്നത്. - സാമന്ത കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com