ഹൈദരാബാദിലേക്കുള്ള ഈ യാത്ര നടി വരലക്ഷ്മി ശരത്കുമാർ മറക്കാൻ വഴിയില്ല. കാരണം ഒരു സൂപ്പർതാരത്തിനൊപ്പമായിരുന്നു വരലക്ഷ്മിയുടെ യാത്ര. ആരാണെന്നല്ലേ? സൂപ്പർതാരം വിജയ് തന്നെ. അപ്രതീക്ഷിതമായ കിട്ടിയ അനുഭവത്തിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. വിജയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
ഇതുവരെ ഹൈദരാബാദിലേക്ക് ഇത്ര മികച്ചൊരു വിമാനയാത്ര ചെയ്തിട്ടില്ല. എന്റെ പ്രിയപ്പെട്ട ദളപതി വിജയ് എന്റെ അടുത്ത് ഇരിക്കുന്നു. ഏറെ രസകരമായിരുന്നു. ലുഡോ... പൊട്ടിച്ചിരി... വര്‍ത്തമാനം പെര്‍ഫക്റ്റ് യാത്ര പെര്‍ഫക്റ്റ് ദിവസം- വരലക്ഷ്മി ശരത്കുമാര്‍ കുറിച്ചു. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന യാത്രയില്‍ ആണ് വരലക്ഷ്‍മി വിജയ്‍യെ കണ്ടുമുട്ടിയത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വരിശ് ആണ് വിജയ്യുടെ പുതിയ ചിത്രം. സിനിമയുടെ നിർണായകരംഗങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ലീക്കായത് വലിയ ചർച്ചയായിരുന്നു. ലീക്കായ രംഗങ്ങള്‍ ഫോര്‍വേര്‍ഡോ ഷെയറോ ചെയ്യരുത് എന്ന് അഭ്യര്‍ഥിക്കുന്നതായി ചിത്രത്തിന്റെ നിര്‍മാതാവ് ദില്‍ രാജു ട്വീറ്റ് ചെയ്‍തിരുന്നു ഇത്തരത്തിലുള്ള സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ലൊക്കേഷനുകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അണിയറ പ്രവർത്തകര്‍ തീരുമാനിച്ചിരുന്നു. സെറ്റിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിജയ്‍യുടെ കരിയറിലെ അറുപത്തിയാറാം ചിത്രം ആണിത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates