'എല്ലാം നശിപ്പിച്ചത് ഈ രണ്ട് സിനിമകൾ, ബോളിവുഡിലെ ആർക്കും കെജിഎഫ് 2 ഇഷ്ടപ്പെട്ടില്ല'; രാം ​ഗോപാൽ വർമ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 04:09 PM  |  

Last Updated: 03rd September 2022 04:09 PM  |   A+A-   |  

kgf_2_ram_gopal_varma

ചിത്രം; ഫേയ്സ്ബുക്ക്

 

ന്ത്യൻ സിനിമയിൽ ഏറ്റവും വിജയം നേടിയ ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. 1000 കോടിക്കു മേലെയാണ് ചിത്രം കളക്ഷൻ നേടിയത്. ഏറ്റവും കളക്ഷൻ നേടുന്ന കന്നഡ ചിത്രമായും കെജിഎഫ് മാറി. എന്നാൽ ഇതിനു ശേഷം ബോളിവുഡിന്റെ തകർച്ചയാണ് ഇന്ത്യൻ സിനിമ കണ്ടത്. ഇപ്പോൾ കെജിഫ് ചാപ്റ്റർ 2നെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം​ഗോപാൽ വർമ. ബോളിവുഡിലെ ആർക്കും കെജിഎഫ് ഇഷ്ടപ്പെട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 

കെജിഎഫ് 2, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളാണ് എല്ലാം നശിപ്പിച്ചത് എന്നാണ് അർജിവി ആരോപിച്ചത്. കെജിഎഫിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍ ബോളിവുഡിലെ ആര്‍ക്കും സിനിമ ഇഷ്ടമായില്ല. നമുക്ക് ഇഷ്ടമല്ലാത്ത ഒരു സിനിമ വലിയ കളക്ഷന്‍ നേടുമ്പോള്‍ എന്തുചെയ്യണം എന്നറിയാത്ത ആശയക്കുഴപ്പത്തിലാവും നമ്മള്‍. ഒരു വലിയ ബോളിവുഡ് ഡയറക്ടര്‍ എന്നോടു പറഞ്ഞത്. അഞ്ച് പ്രാവശ്യം സിനിമ കാണാന്‍ ശ്രമിച്ചെങ്കിലും അരമണിക്കൂര്‍ പോലും കണ്ടിരിക്കാനായില്ല എന്നാണ്. തുടര്‍ന്ന് അദ്ദേഹം പുതിയ സിനിമയിലേക്കുള്ള ജോലിയിലേക്ക് കടന്നു. ഒരു സീനുമായി ബന്ധപ്പെടുത്തി തിരക്കഥാകൃത്തുമായി തര്‍ക്കിക്കുമ്പോള്‍ കെജിഎഫില്‍ ഇത്തരം രംഗങ്ങളുണ്ടല്ലോ എന്നാണ് പറഞ്ഞത്. സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന്റെ വിജയം നമുക്ക് അവഗണിക്കാനാവില്ല.- രാം ഗോപാല്‍ വര്‍മ പറഞ്ഞു.

ഇതാദ്യമായല്ല രാം ​ഗോപാൽ വർമ കെജിഎഫിനെ വിമർശിക്കുന്നത്. കെ.ജി.എഫ് 2 ഒരു വലിയ വൃക്ഷം പോലെയാണെന്ന് താൻ കരുതുന്നുവെന്നും അതിന്റെ നിഴലിൽ ഒരു മരവും വളരുന്നില്ല എന്നായിരുന്നു അദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തത്. കെജിഎഫ് 2 ഒരു വലിയ ഇരുണ്ട മേഘം പോലെയാണ്. അത് മറ്റെല്ലാ വമ്പൻ സിനിമകൾക്കും മേൽ നിഴൽ വീഴ്ത്തുന്നു. ഇതിന്റെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്. യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ചിത്രത്തിന്റെ രണ്ട് ഭാ​ഗങ്ങളും വിജയമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്'; 'പാൽതു ജാൻവർ' സുന്ദരമെന്ന് ശബരിനാഥൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ