'ഇത് ​ഗുണ്ടായിസമല്ല, കമ്യൂണിസാ'; സിബി മലയിലിന്റെ തിരിച്ചുവരവ്, കൊത്ത് ട്രെയിലർ

പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന കണ്ണൂരുകാരായ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരായാണ് ആസിഫ് അലിയും റോഷൻ മാത്യുവും ചിത്രത്തിലെത്തുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

നീണ്ട ഇടവേളയ്ക്കു ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊത്തിന്റെ ട്രെയിലർ പുറത്ത്. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ആസിഫ് അലിയാണ് പ്രധാന വേഷത്തിലെത്തുന്നത്. റോഷന്‍ മാത്യു, സംവിധായകന്‍ രഞ്ജിത്ത്, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 

പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന കണ്ണൂരുകാരായ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരായാണ് ആസിഫ് അലിയും റോഷൻ മാത്യുവും ചിത്രത്തിലെത്തുന്നത്. പാർട്ടിക്കു വേണ്ടിയുള്ള ഇവരുടെ ജീവിതവും തുടർന്നു നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിലുള്ളത്. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. സിബി മലയിലിന്റെ വമ്പൻ തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ജേക്സ് ബിജോയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് കൈലാസ് മോനോനാണ്. സെപ്റ്റംബർ 23ന് ചിത്രം തിയറ്ററുകളിൽ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com