ദുല്‍ഖര്‍ സല്‍മാൻ വീണ്ടും ബോളിവുഡിൽ, ഒപ്പം സണ്ണി ഡിയോളും പൂജ ഭട്ടും; ട്രെയിലർ 

സംവിധായകൻ ഗുരു ദത്തിനുള്ള ആദരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ണ്ണി ഡിയോള്‍, പൂജ ഭട്ട്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ‘ചുപ്’ ട്രെയിലർ റിലീസ് ചെയ്തു. റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികരാം) എന്ന ടാഗ്‌ലൈനോടെയാണ് ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം എത്തുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിനിമാ നിരൂപകരെ വക വരുത്തുന്ന സീരിയൽ കില്ലറുടെ കഥപറയുന്ന ചിത്രം സൈക്കളോജിക്കല്‍ ത്രില്ലര്‍ ആയാണ് ഒരുക്കിയിട്ടുള്ളത്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.

കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്.  ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബാല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com