നടൻ മമ്മൂട്ടിക്ക് 71-ാം പിറന്നാൾ ആശംസിച്ച് നിരവധിപ്പേരാണ് എത്തിയത്. മോഹൻലാലും മഞ്ജുവാര്യരുമടക്കം താരങ്ങളും നിരവധി ആരാധകരും താരത്തിന് ആശംസകൾ അറിയിച്ചിരുന്നു. വീട്ടിൽ കുടുംബത്തോടൊപ്പം ലളിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ ജന്മദിനാഘോഷം. നടനും മമ്മൂട്ടിയുടെ മകനുമായ ദുൽഖർ സൽമാന്റെ ആശംസയാണ് ശ്രദ്ധനേടുന്നത്.
എല്ലാവർഷവും വാപ്പിച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകളുമായി ദുൽഖർ എത്താറുണ്ട്. ആ പതിവ് ഇക്കുറിയും തെറ്റിച്ചില്ല. ബാപ്പിച്ചിക്കൊപ്പം സെൽഫിയെടുത്തതിന്റെ ആഹ്ലാദം പങ്കിട്ടാണ് ദുൽഖർ ജന്മദിനാഘോഷത്തിന്റെ കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്.
എനിക്ക് ഓർക്കാൻ കഴിയുന്ന കാലം മുതൽ അദ്ദേഹത്തിന്റെ സമയത്തെക്കുറിച്ച് ഞാൻ ബോധ്യവാനായിരുന്നു. ഞാനെപ്പോഴും അത് അളന്ന് അത് ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ ശ്രമിച്ചിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ സമയം ചിലവഴിക്കാൻ തക്ക മൂല്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ഞാൻ അദ്ദേഹത്തെ വിളിക്കാറൊള്ളു. ഒരുമിച്ച് ഒരു ഫോട്ടോയോ സെൽഫിയോ എടുക്കട്ടേയെന്ന് ഞാൻ ചോദിച്ചിട്ടില്ല. കാരണം എവിടെ പോകുമ്പോഴും അദ്ദേഹത്തിന് നേർക്കുണ്ടാവുന്ന ഒരു സ്ഥിരം അപേക്ഷയാണ് അതെന്ന് എനിക്കറിയാമായിരുന്നു. ബാലിശമായിരിക്കാം എൻറെ ചിന്ത. പക്ഷേ എല്ലായ്പ്പോഴും കൂടുതൽ ചിന്തിക്കുന്ന ഒരാളായിരുന്നു ഞാൻ. അതിന് ഉമ്മയുടെ കൈയിൽ നിന്ന് ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട് ഞാൻ. പക്ഷേ എല്ലാ വർഷവും ഈ പിറന്നാൾ ദിനത്തിൽ അത്തരം ചിന്തകളൊക്കെ മാറ്റിവച്ച് ഞാൻ പറയാറുണ്ട്, നമുക്ക് ഒരുമിച്ചുള്ള ചിത്രങ്ങൾ എടുക്കണമെന്ന്. ഒരുമിച്ചുള്ള ചിത്രമെടുക്കാൻ ഈ വർഷം ഒരുങ്ങുന്നതിനിടെ അദ്ദേഹമറിയാതെ ഒരു ചിത്രമെടുക്കാൻ ഞാൻ ശ്രമിച്ചു. ഷാനി ആ നിമിഷം പകർത്തുകയും ചെയ്‍തു.
ഈ നിമിഷങ്ങൾക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. വീട്ടിൽ നമ്മളായി തന്നെ ജീവിക്കുന്ന നിമിഷങ്ങൾക്ക്. മിക്കപ്പോഴും ചിത്രീകരണത്തിൻറെ ഭാഗമായി പല പല നഗരങ്ങളിൽ ആയിരിക്കുമെങ്കിലും വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ സമയം എന്നത് നിശ്ചലമാണെന്ന് എനിക്ക് തോന്നാറുണ്ട്. അച്ഛൻറെ ഒഴിവുദിനങ്ങളിൽ ഏറെ ആഹ്ലാദിക്കുന്ന ആ പഴയ ആൺകുട്ടി തന്നെയാണ് ഞാൻ ഇപ്പോഴും. പിറന്നാൾ ആശംസകൾ പാ. നിങ്ങളാണ് ഞങ്ങളുടെ എല്ലാം .
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
