അഭിമുഖത്തിൽ ബീഫ് ആരാധകനാണെന്ന് പറഞ്ഞു; രൺബീറിനെയും ആലിയയെയും ക്ഷേത്രത്തിൽ തടഞ്ഞ് ബജ്റംഗ്ദൾ പ്രവർത്തകർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2022 09:48 AM  |  

Last Updated: 08th September 2022 09:48 AM  |   A+A-   |  

ranbir_alia

വിഡിയോ സ്ക്രീൻഷോട്ട്

 

ധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ബോളിവുഡ് നടൻ രൺബീർ കപൂറിനെയും നടി ആലിയ ഭട്ടിനെയും തടഞ്ഞ് ബജ്റംഗ്ദൾ പ്രവർത്തകർ. ബീഫ് ഇഷ്ടമാണെന്ന് മുമ്പൊരിക്കൽ രൺബീർ പറഞ്ഞതിൽ പ്രതിഷേധിച്ചാണ് ഇരുവരെയും തടഞ്ഞത്. പ്രധാന ഗേറ്റിലും വിവിഐപി ഗേറ്റിലും പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ തടിച്ചുകൂടിയതോടെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു. 

ബ്രഹ്മാസ്ത്ര റിലീസിനോടനുബന്ധിച്ചാണ് രൺബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്. പ്രതിഷേധത്തെത്തുടർന്ന് ഇരുവരും ദർശനം നടത്താതെ ഇൻഡോറിലേക്ക് മടങ്ങി. പ്രതിഷേധക്കാർക്കെതിരേ ഐപിസി സെക്ഷൻ 353 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

വർഷങ്ങൾക്ക് മുൻപ് പങ്കെടുത്ത ഒരു അഭിമുഖത്തിൽ താൻ ബീഫ് വിഭവങ്ങളുടെ ആരാധകനാണെന്ന് രൺബീർ പറഞ്ഞിരുന്നു. അഭിമുഖത്തിലെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് വലിയ ഹേറ്റ് ക്യാമ്പയിനാണ് നടനെതിരെ നടക്കുന്നത്. ബീഫ് ആരാധകനായ രൺബീർ കപൂറിൻ്റെ ചിത്രം ബ്രഹ്മാസ്ത്ര ബഹിഷ്കരിക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. ബ്രഹ്മാസ്ത്രയിലെ ശിവ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയ‌ല്ലെന്ന് വാദിച്ചാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അമല പോളും ഭവ്‌നിന്ദറും നാല് വർഷം മുമ്പ് വിവാഹിതരായി, തെളിവുകളുമായി കോടതിയിൽ; ജാമ്യം അനുവദിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ