കവിയും ഗാനരചയിതാവുമായ കബിലന്റെ മകള്‍ തൂരിഗൈ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് 28കാരിയായ തൂരിഗൈയെ കണ്ടെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് തൂരിഗൈയുടെ പഴയ ഒരു കുറിപ്പാണ്. ആത്മഹത്യയ്ക്ക് എതിരായിട്ടുള്ളതായിരുന്നു കുറിപ്പ്.
ആത്മഹത്യ ഒരു പ്രശ്‌നത്തിനുമുള്ള ഉത്തരമല്ലെന്നാണ് തൂരിഗൈ 2020ല്‍ ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. സംഗീതജ്ഞന്‍ എആര്‍ റഹ്മാന്റെ സഹോദരിയും ഗായികയുമായ എആര്‍ റെയ്ഹാന തൂരിഗൈയുടെ പഴയ പോസ്റ്റ് പങ്കുവച്ചു. നിന്റെ തന്നെ ഉപദേശം നീ പിന്തുടരാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
തൂരിഗൈ എഴുതിയ കുറിപ്പ് വായിക്കാം
ജീവിതത്തില്‍ എടുക്കുന്ന ഏതു തീരുമാനവും പലതിനും കാരണമാകും. ഏതു ചാപ്റ്ററും അവസാനിപ്പിക്കുന്നത് പിന്നീടുള്ള യാത്രയില്‍ പ്രതിഫലിക്കും. ഏതു പ്രശ്‌നത്തിനുമുള്ള ഉത്തരമല്ല ആത്മഹത്യ. നിങ്ങളുടെ ആത്മഹത്യകൊണ്ട് ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. നമുക്ക് നമ്മുടെ ജീവിതം മിസ് ചെയ്യും നമ്മുടെ ചിരിയും സന്തോഷവും എക്‌സ്പീരിയന്‍സും അനുമോദനങ്ങളും നമ്മുടെ ജീവിതം മുഴുവനായും മിസ് ചെയ്യും. ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌റ്റോറിയെ പോസ്‌റ്റോ ഇടുമായിരിക്കും. അവര്‍ ഓന്നോ രണ്ടോ ദിവസം വിഷമിച്ചിരിക്കും. പക്ഷേ നമ്മടെ മാതാപിതാക്കളുടെ വേദനയും അവര്‍ നമ്മോട് കാണിക്കുന്ന സ്‌നേഹവും എങ്ങനെയായിരിക്കും? ആ വേദന ഒരിക്കലും മാറ്റാനിവില്ല. നിങ്ങളുടെ ഓര്‍മകളുമായി ഒറ്റയ്ക്ക് ജീവിക്കാന്‍ വിടുകയാണ് നിങ്ങള്‍ അവരെ.
എത്ര അടുത്ത ബന്ധമാണെങ്കിലും അത് എണ്ണിയാല്‍ തീരുന്ന ദിനസങ്ങള്‍ മാത്രമേ നിലനില്‍ക്കൂ. ഒരു വര്‍ഷമോ അഞ്ചു വര്‍ഷമോ പത്തു വര്‍ഷമോ കൂടെയുണ്ടായിരുന്നവര്‍ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. മറ്റുള്ളവര്‍ക്കൊപ്പം ജീവിതം ആഘോഷമാക്കുകയും ചിരിക്കുകയും ചെയ്യും. എല്ലാം പഴയ പോലെയാകും. നിങ്ങള്‍ക്കു മാത്രമായിരിക്കും എല്ലാം നഷ്ടപ്പെടുക. ബാക്കിയുള്ള ജീവിതം നിങ്ങള്‍ക്ക് നഷ്ടമാകും. നിങ്ങളുടെ സൗന്ദര്യവും ചിരിയും ആസ്വദിക്കുന്നത് നഷ്ടമാകും. ജീവിതത്തിലെ ഓരോ ഘട്ടങ്ങളും വളര്‍ച്ചയും കാണാന്‍ പറ്റാതെയാവും. ആത്മഹത്യയ്ക്കു പിന്നിലെ കയ്‌പേറിയ സത്യം ഇതാണ്. മറ്റുള്ളവര്‍ നമ്മെ മിസ് ചെയ്യുന്നതിനേക്കാള്‍ നമ്മള്‍ സ്വയം മിസ് ചെയ്യും. പ്രിയപ്പെട്ട പെണ്‍കുട്ടികളെ, പെണ്‍കുട്ടിയെന്ന നിലയില്‍ ശാരീരീകവും മാനസികവുമായ പല അസാധാരണത്വവും നമ്മള്‍ ബാലന്‍സ് ചെയ്യുന്നവരാണ്. നമ്മള്‍ എന്നും കരുത്തരായി തുടര്‍ന്ന് നമ്മുടെ സ്ത്രീത്വം തെളിയിക്കണം. നിങ്ങളുടെ ജീവിതത്തെ സ്‌നേഹിക്കൂ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates