'ഭാര്യ മരിച്ചപ്പോൾ മകനെ വളർത്താൻ കഷ്ടപ്പെട്ടു, പലപ്പോഴും മനസ് കൈവിട്ടു പോയി'; രാഹുൽ ദേവ്

അച്ഛനും അമ്മയുമാകാന്‍ ഒറ്റയ്ക്ക് ശ്രമിച്ചുകൊണ്ടേയിരുന്നെന്നും പലപ്പോഴും മനസ് കൈവിട്ട് പോയിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയനാണ് നടൻ രാഹുൽ ദേവ്. ഇപ്പോൾ തന്റെ ഭാര്യയുടെ അകാലവി​ഗോയത്തെക്കുറിച്ചുള്ള രാഹുലിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭാര്യ മരിച്ച ശേഷം മകനെ ഒറ്റക്കു വളർത്താൻ ബുദ്ധിമുട്ടിയെന്നാണ് വേദനയോടെ താരം പറഞ്ഞത്. അച്ഛനും അമ്മയുമാകാന്‍ ഒറ്റയ്ക്ക് ശ്രമിച്ചുകൊണ്ടേയിരുന്നെന്നും പലപ്പോഴും മനസ് കൈവിട്ട് പോയിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി. പങ്കാളി നഷ്ടപ്പെട്ട് കുട്ടികളെ വളര്‍ത്തേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. 

‘‘പാരന്റിങ് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു കുട്ടി വളര്‍ന്ന് വരുമ്പോള്‍ അമ്മയ്ക്കുള്ള പങ്ക് വലുതാണ്. സ്ത്രീകള്‍ക്ക് കുട്ടികളെ കുറച്ച് കൂടി മനസിലാക്കാന്‍ സാധിക്കും. പലപ്പോഴും എന്റെ മനസ് കൈവിട്ട് പോയിട്ടുണ്ട്. അച്ഛനും അമ്മയുമാകാന്‍ ഞാന്‍ ഒറ്റയ്ക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. രക്ഷിതാക്കളുടെ യോഗത്തിന് സ്‌കൂളിലേക്ക് പോകുമ്പോള്‍ അവിടെ ഭൂരിഭാഗവും സ്ത്രീകളെയാണ് കണ്ടിട്ടുള്ളത്. ആ സമയത്തെല്ലാം എനിക്ക് എന്തോ അരക്ഷിതാവസ്ഥ തോന്നും. വളരെ ദുഃഖകരമായ സംഗതിയാണ്. ആര്‍ക്കും പങ്കാളിയെ നഷ്ടമാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സിനിമയില്‍ കാണുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നും. എന്നാല്‍ പങ്കാളി നഷ്ടപ്പെട്ട് കുട്ടികളെ വളര്‍ത്തേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ്.’’- രാഹുലിന്റെ വാക്കുകൾ. 

2009-ലാണ് രാഹുലിന്റെ ഭാര്യ റിന ദേവി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചത്. തുടർന്ന് വളരെ നാളുകളായി പങ്കാളി ഇല്ലാതെ ജീവിക്കുകയായിരുന്ന രാഹുൽ ദേവ്. ഇപ്പോൾ നടി മുഗ്ധ ഗോഡ്‌സെയുമായി പ്രണയത്തിലാണ് 53കാരനായ താരം. ഹിന്ദി, കന്നട, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് രാഹുല്‍ ദേവ്. സാഗര്‍ ഏലിയാസ് ജാക്കി, ശൃംഗാരവേലന്‍, ഓ ലൈല ഓ, രാജാധിരാജ, സത്യ, പടയോട്ടം തുടങ്ങിയവയാണ് രാഹുല്‍ അഭിനയിച്ച മലയാള ചിത്രങ്ങള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com