ഗുരുവിന്റെ നിർദേശം ശിരസാവഹിച്ചു; സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

താരത്തിന്റെ ​ഗുരുവായ സദ്​ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശ പ്രകാരമാണ് സാമന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

നാ​ഗചൈതന്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു പിന്നാലെ കരിയറിലാണ് നടി സാമന്ത ശ്രദ്ധവയ്ക്കുന്നത്. തന്റെ കരിയറിലെ മികച്ച കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ് താരം. ഫാമിലി മാനിലൂടെ ബോളിവുഡിലേക്കും ചുവടുവച്ചതോടെ താരത്തിന്റെ ആരാധകരും വർധിച്ചു. എന്നാൽ ഇപ്പോൾ താരത്തിന്റെ പുനർവിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. 

സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് താരം സമ്മതം മൂളിയതായാണ് തെലുങ്ക് മൂവി എന്റർടൈൻമെന്റ് വെബ്‌സൈറ്റായ സിനെ ജോഷ് റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ ​ഗുരുവായ സദ്​ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശ പ്രകാരമാണ് സാമന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നത്.

ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ നടൻ നാഗ ചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ വിവാഹം. നാലു വർഷത്തിന് ശേഷം, 2021ൽ ഇവർ വേർപിരിഞ്ഞു. ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് ഡിവോഴ്സ് വാർത്ത എത്തിയത്. എന്നാൽ ഈയിടെ കരണ്‍ ജോഹറിന്‍റെ ടാക് ഷോ കോഫീ വിത്ത് കരൺ പരിപാടിയിൽ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സാമന്ത മനസ്സു തുറന്നിരുന്നു. മറ്റൊരു പ്രണയത്തിനായി തന്റെ ഹൃദയം സജ്ജമല്ല എന്നാണ് അവർ പറഞ്ഞിരുന്നത്.

നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസ് കാത്തിരിക്കുന്നത്. യശോദയാണ് പുതിയ ചിത്രം. ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൂടാതെ ശാകുന്തളവും താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രമാണ്. മലയാളി താരം ദേവ് മോഹൻ നായകനാവുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇന്നലെ റിലീസ് ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mammootty
Premalu and Prem Keetanu
Dhyan Sreenivasan, Listin Stephen
Anupama Parameswaran, Dhruv Vikram
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com