ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

'ഞാൻ ഷാരുഖ് ഖാൻ ആണെന്നാണ് അവർ കരുതുന്നത്, അനാവശ്യമായി ടാ​ഗ് ചെയ്യാതിരിക്കൂ'; ഹരീഷ് ശിവരാമകൃഷ്ണൻ

അനാവശ്യമായി ആളുകൾ തന്നെ ടാ​ഗ് ചെയ്യുകയാണ് എന്നാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അദ്ദേഹം പറയുന്നത്
Published on

ന്ത്യൻ സിനിമയിൽ തന്നെ ഏറ്റ‌വും ആരാധകരുള്ള താരമാണ് ഷാരുഖ് ഖാൻ. സോഷ്യൽ മീഡിയയിലും താരത്തിന് ഫോളോവേഴ്സ് ഏറെയാണ്. 30 മില്യണിന് മുകളിലാണ് ഇൻസ്റ്റ​ഗ്രാമിൽ താരത്തിന് ഫോളോവേഴ്സുള്ളത്. എന്നാൽ എസ്ആർകെ ആരാധകർ കാരണം ഇപ്പോൾ പൊറുതിമുട്ടുകയാണ് ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. അനാവശ്യമായി ആളുകൾ തന്നെ ടാ​ഗ് ചെയ്യുകയാണ് എന്നാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അദ്ദേഹം പറയുന്നത്. 

ഐ ആം എസ്ആർകെ എന്നതാണ് ഷാരുഖിന്റെ ഇൻസ്റ്റ ഐഡി. ഹരീഷിന്റെ ഇൻസ്റ്റ ഐഡിയിലും എസ്ആർകെ എന്നു വരുന്നുണ്ട്. ഇതാണ് പലരേയും തെറ്റായി ടാ​ഗ് ചെയ്യാൻ കാരണമായത്. താൻ എസ്ആർകെ അല്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹരീഷ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ആറ്റ്ലിയും വിജയും ഷാരുഖും ഒന്നിച്ചുള്ള ചിത്രത്തിൽ ഒരാൾ തന്നെ ടാ​ഗ് ചെയ്തിരിക്കുന്നതും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഞാൻ പാവമൊരു സം​ഗീതജ്ഞനും ഡിസൈനറുമാണ്- എന്റെ പേര് ഹരീഷ്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരുഖ് ഖാന്റെ ഐഡി ഇതാണ്. ദയവായി ശരിയായി ടാ​ഗ് ചെയ്യൂ. ഷാരുഖ് ഖാൻ ആണെന്ന് കരുതി നിരവധി ആളുകളാണ് എന്നെ ഓരോ ദിവസവും ടാ​ഗ് ചെയ്യുന്നത്. ഞാൻ അദ്ദേ​ഹമല്ല.- ഹരീഷ് കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com