കെയ ധവാനായി ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റം; ഹാർട്ട് ഓഫ് സ്റ്റോൺ വിഡിയോ പുറത്ത്

കെയ ധവാൻ എന്ന ഇന്ത്യൻ പെൺകുട്ടിയുടെ വേഷത്തിലാണ് ആലിയ എത്തുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലിയ ഭട്ട് ആദ്യ ഹോളിവുഡ് ചിത്രം ഹാർട്ട് ഓഫ് സ്റ്റോണിന്റെ പ്രമോ വിഡിയോ പുറത്ത്. സ്പൈ ത്രില്ലറായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഹാര്‍പ്പര്‍ ആണ്. നെറ്റ്ഫ്ളിക്സാണ് വിഡിയോ പങ്കുവച്ചത്. ചിത്രത്തിലെ ഷൂട്ടിങ് രം​ഗങ്ങളും അഭിനേതാക്കളുടെ പ്രതീക്ഷകളുമെല്ലാം പങ്കുവച്ചുകൊണ്ടുള്ളതാണ് വിഡിയോ. 

ശക്തമായ കഥാപാത്രമാണ് തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ ആലിയയ്ക്ക് ലഭിച്ചത്. കെയ ധവാൻ എന്ന ഇന്ത്യൻ പെൺകുട്ടിയുടെ വേഷത്തിലാണ് ആലിയ എത്തുന്നത്.  ​ഗംഭീര ആക്ഷൻ രം​ഗങ്ങൾകൊണ്ട് സമ്പന്നമാണ് ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. 

വണ്ടർ വുമൺ സിനിമയിലൂടെ ശ്രദ്ധേയയായ ഗാല്‍ ഗഡോട്ട് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗാല്‍ ഗഡോട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സും സ്‌കൈഡാന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. 2023ൽ ചിത്രം തിയറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com