മലയാള സിനിമാതാരങ്ങൾക്കിടയിലെ അടുത്ത സുഹൃത്തുക്കളാണ് നടൻമാരായ നിവിൻ പോളിയും അജു വർഗീസും. മലർവാടി ആർട്സ് ക്ലബ്ബിലൂടെ വെളളിത്തിരയിൽ എത്തിയ ഇരുവരും പിന്നീട് നിരവധി സിനിമകളിലൂടെ ആരാധകരെ സ്വന്തമാക്കി. ഇവരുടെ കൂട്ടുകെട്ടും ഒന്നിച്ചുള്ള സിനിമകളും ഏറെ ശ്രദ്ധനേടാറുണ്ട്. 'സാറ്റർഡേ നൈറ്റ്' എന്ന ചിത്രമാണ് ഇവരുടേതായി ഇനി റിലീസിനെത്താനുള്ളത്. സിനിമയുടെ പ്രമോഷൺ തിരക്കുകളിലാണ് ഇരുവരും ഇപ്പോൾ.
പ്രൊമോഷൺ തിരക്കുകൾക്കിടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ എടുത്ത രസകരമായ ഒരു വിഡിയോയാണ് അജു ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഹോട്ടലിൽ ആഹാരം കഴിക്കുന്ന അജുവും നിവിനുമാണ് വിഡിയോയിലുള്ളത്. നിവിൽ അൽഫാം ചിക്കൻ കഴിക്കുന്നത് നോക്കിയിരിക്കുന്ന അജുവിനോട് 'ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ'എന്നാണ് നിവിൻ ചെദിക്കുന്നത്. അജു തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. "ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി...കിറുക്കൻ", എന്നാണ് വിഡിയോയ്ക്കൊപ്പം അജു കുറിച്ചിരിക്കുന്നത്.
തികച്ചും കോമഡി എൻറർടൈനറായെത്തുന്ന ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന നവീൻ ഭാസ്കർ ആണ്. സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates