വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

അങ്ങനെയൊന്നും അത് പറ്റില്ല ചീരു ചേട്ടാ, ​'ഗോഡ് ഫാദർ' ട്രെയിലറിന് മലയാളികളുടെ ട്രോൾ; ചർച്ചയായി മോഹൻലാലിന്റെ 'ലൂസിഫർ കിക്ക്'

ഇതിനോടകം 50 ലക്ഷത്തിൽ അധികം പേരാണ് ട്രെയിലർ കണ്ടിരിക്കുന്നത്
Published on

ലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ​ഗോഡ് ഫാദർ ട്രെയിലർ പുറത്ത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്കിൽ ചിരഞ്ജീവിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ മാസ് ഡയലോ​ഗുകളും ​ഗംഭീര ആക്ഷൻ രം​ഗങ്ങളും കോർത്തിണക്കിക്കൊണ്ടാണ് ട്രെയിലർ. 

മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇതിനോടകം 50 ലക്ഷത്തിൽ അധികം പേരാണ് ട്രെയിലർ കണ്ടിരിക്കുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ സൽമാൻ് ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിരഞ്ജീവിയുടെ മാസ് രം​ഗങ്ങൾകൊണ്ട് സമ്പന്നമാണ് ട്രെയിലർ എങ്കിലും മലയാളികൾക്ക് അത്ര പിടിച്ച മട്ടില്ല. മോഹൻലാലിന്റെ അത്ര എത്തിയിട്ടില്ലെന്നാണ് മലയാളികളുടെ വിലയിരുത്തലുകൾ. ചിരഞ്ജീവിയുടേയും ലൂസിഫറിലെ മോഹൻലാലിന്റേയും പ്രകടനത്തെ താരതമ്യം ചെയ്തുകൊണ്ട് പോസ്റ്റുകളും ട്രോളുകളും നിറയുകയാണ്. 

ലൂസിഫർ സിനിമയിൽ ആരാധകരെ ആവേശത്തിലാക്കിയ കിക്കാണ് ഏറ്റവും ചർച്ചയായത്. മയിൽവാഹനം എന്ന പൊലീസ് ഉദ്യോ​ഗസ്ഥനെ മോഹൻലാൽ ചവിട്ടുന്ന രം​ഗം ചിത്രത്തിലുണ്ട്. കാലുകൊണ്ട് മയിൽവാഹനത്തിന്റെ നെഞ്ചിൽ ചവിട്ടുന്ന മോഹൻലാലിനെയാണ് ലൂസിഫറിൽ കാണുന്നത്. ഈ രം​ഗം തന്നെ ​ഗോഡ് ഫാദറിലും ഉപയോ​ഗിച്ചിട്ടുണ്ടെങ്കിലും അത് വ്യത്യസ്തമായ രീതിയിലാണ്. ബെഞ്ചിൽ ഇരിക്കുന്ന പൊലീസിനെയാണ് ചിരഞ്ജീവി ചവിട്ടുന്നത്. ആ മാസ് കിക്ക് സീൻ മോഹൻലാലിന് അല്ലാതെ മറ്റാർക്കും ചെയ്യാൻ‌ സാധിക്കില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ റോളിലാണ് സൽമാൻ ഖാൻ എത്തുന്നത്. സൽമാനും ട്രോളുകളിൽ നിറയുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com