മാസ്സായി ദളപതിയുടെ ഇൻസ്റ്റ​ഗ്രാം അരങ്ങേറ്റം, അമ്പരന്ന് ആരാധകർ; ഒരു മണിക്കൂറിൽ പത്ത് ലക്ഷം ഫോളോവേഴ്സ്

ലിയോ ലുക്കിലുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ മാസ് എൻട്രി
വിജയ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
വിജയ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരമാണ് ദളപതി വിജയ്. താരത്തേക്കുറിച്ചുള്ള ചെറിയ വിവരം പോലും വലിയ വാർത്തയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ താരം വലിയ ആക്റ്റീവല്ല. ട്വിറ്ററിലും ഫേയ്സ്ബുക്കിലും താരത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും വളരെ കുറച്ച് പോസ്റ്റുകൾ മാത്രമാണ് താരത്തിന്റേതായി എത്താറുള്ളത്. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. 

ലിയോ ലുക്കിലുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ മാസ് എൻട്രി. ഹലോ നൻപൻ ആൻഡ് നൻപീസ് എന്നാണ് വിജയ് കുറിച്ചത്. താരത്തിന്റെ അപ്രതീക്ഷിത എൻട്രി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മണിക്കൂറിൽ പത്ത് ലക്ഷത്തിൽ അധികം ഫോളോവേഴ്സാണ് താരത്തിന് ലഭിച്ചത്. ഇതുവരെ താരം ആരെയും പിന്തുടരുന്നില്ല.  ഇതിനോടകം 14 ലക്ഷം പേരാണ് ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്. 

ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രൊമോഷന് വലിയ രീതിയില്‍ ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. ആരാധകർ ഏറെ പ്രതീഷിയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം ലോകേഷും വിജയ്‌യും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. തൃഷയാണ് ചിത്രത്തിൽ നായികയാവുന്നത്. കൂടാതെ സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ബാബു ആന്റണിയും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com