'ഞാൻ ഒരുപാട് സിനിമയിൽ സൈനികനായിട്ടുണ്ട്, എനിക്ക് കേണൽ പദവി കിട്ടാൻ സാധ്യതയുണ്ടോ?, മോഹൻലാൽ വിളിച്ച് അന്വേഷിച്ചു'; ശ്രീനിവാസൻ

'ഈ പുരസ്കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാൻ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ'
ശ്രീനിവാസൻ/ എക്സ്പ്രസ് ചിത്രം, മോഹൻലാൽ/ ഫെയ്സ്ബുക്ക്
ശ്രീനിവാസൻ/ എക്സ്പ്രസ് ചിത്രം, മോഹൻലാൽ/ ഫെയ്സ്ബുക്ക്

പിൽ ദേവിന് കേണൽ പദവി കിട്ടിയപ്പോൾ തനിക്കും ഇത്തരത്തിലുള്ള പദവി കിട്ടുമോ എന്ന്  മോഹൻലാൽ തിരക്കിയിരുന്നതായി നടൻ ശ്രീനിവാസൻ. സംവിധായകൻ രാജീവ് നാഥിനെ ഫോണിൽ വിളിച്ച് മോഹൻലാൽ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു എന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗിൽ ശ്രീനിവാസൻ പറഞ്ഞത്. 

സൂപ്പർസ്റ്റാർ സുരാജ് കുമാർ എന്ന സിനിമയെടുക്കാൻ പ്രചോദനമായ ഒരു കാര്യമുണ്ട്. രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്കൂളിൽ പഠിച്ചതാണ്. കപിൽ ദേവിന് കേണൽ പദവി കിട്ടിയപ്പോൾ മോഹൻലാൽ ലണ്ടനിലാണ്. അവിടെ നിന്ന് മോഹൻലാൽ രാജീവ് നാഥിനെ വിളിച്ചു. താൻ ഒരുപാട് സിനിമകളിൽ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് ‌ കേണൽ പദവി ലഭിക്കാൻ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവർ ശ്രമിച്ചിട്ടാണ് ഈ അവാർഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനം. ഇത് രാജീവ് നാഥ് തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. ഇതിലൂടെ എനിക്ക് മനസിലായി ഈ പുരസ്കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാൻ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ- ശ്രീനിവാസൻ പറഞ്ഞു. 

സൂപ്പർസ്റ്റാർ സുരാജ് കുമാർ എന്ന സിനിമ കാരണം മോഹൻലാലുമായുള്ള ബന്ധം മോശമായില്ലേ എന്ന ചോദ്യത്തിന് അല്ലെങ്കിലും ആ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. നിരവധി പ്രശ്നങ്ങൾ മോഹൻലാലുമായി ഉണ്ടായിരുന്നെന്നും  അല്ലെങ്കിലായിരുന്നു പ്രശ്നം കൂടുതലെന്നും താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com