'ഞങ്ങളുടെ അമ്പലത്തില്‍ വരുമോ? സമദിന്റെ ആ വാക്കുകളാണ് ഇവിടെ വരാൻ കാരണം'; വൈറലായി സലിം കുമാറിന്റെ പ്രസം​ഗം

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തുകൊണ്ടുള്ള സലിംകുമാറിന്റെ വാക്കുകൾ ആണ്
സലിം കുമാർ/ചിത്രം: ഫേയ്സ്ബുക്ക്
സലിം കുമാർ/ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ലയാളികളുടെ ഇഷ്ടതാരമാണ് സലിം കുമാർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തുകൊണ്ടുള്ള സലിംകുമാറിന്റെ വാക്കുകൾ ആണ്. കൊച്ചിയിലെ ഏലൂര്‍ മുരുകന്‍ അമ്പലത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടനും സംവിധായകനുമായ  നാദിർഷയുടെ സഹോദരനും ഗായകനുമായ സമദ് സുലൈമാന്റെ സം​ഗീത പരിപാടി നടന്നിരുന്നു. ഈ ചടങ്ങിലാണ് സലിംകുമാർ പങ്കെടുത്തത്. 

 ‘ഞങ്ങളുടെ അമ്പലം’ എന്ന സമദിന്റെ വാക്കുകളാണ് തന്നെ ഇവിടെ എത്തിച്ചത് എന്നാണ് സലിം കുമാർ പറഞ്ഞത്.  ‘‘സമദ് എന്നോട് പറഞ്ഞത്, ‘ചേട്ടാ ഞങ്ങളുടെ അമ്പലത്തില്‍ ഉത്സവത്തിന്റെ അന്ന് പരിപാടിയുണ്ട്, വരാന്‍ പറ്റുമോ?’ എന്നാണ് ചോദിച്ചത്, ആ ഞങ്ങളുടെ അമ്പലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതാണ് വന്നത്, കാരണം സമദ് എന്റെ അറിവില്‍ ഒരു മുസല്‍മാനാണ്. ആ മുസല്‍മാന്‍ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി”- സലിംകുമാർ പറഞ്ഞു. 

സോഷ്യൽ മീഡിയയിൽ വൈറളാവുകയാണ് വിഡിയോ. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കലാകാരനെന്ത് മതം... മനുഷ്യനെന്ത് മതം .... ഞങ്ങളുടെ മതം സ്നേഹമാണ്, സാഹോദര്യമാണ്... ഏലൂർ മുരുകൻ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്‌ സമദ്സുലൈമാൻ ബാൻഡ് അണിയിച്ചൊരുക്കിയ മ്യൂസിക് പരിപാടിയിലാണ് ഇന്നിന്റെ കാലത്തിന് ഏറെ പ്രസക്‌തമായ വാക്കുകൾ സലീംകുമാർ സംസാരിച്ചത്.- എന്ന കുറിപ്പിലാണ് നടൻ നിർമൽ പാലാഴി വിഡിയോ പോസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com