

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമൻ. നടി ചിന്നു കുരുവിളയെ കഴിഞ്ഞ വർഷമാണ് താരം വിവാഹം ചെയ്തത്. ഇപ്പോൾ മറ്റൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരദമ്പതികൾ. കുഞ്ഞ് പിറന്ന വിവരമാണ് ഇവർ ആരാധകരെ അറിയിച്ചത്. ഹരീഷ് ഉത്തമന്റെ പിറന്നാൾ ദിനത്തിലാണ് സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്.
ഫെബ്രുവരി മൂന്നിനാണ് ചിന്നു കുരുവിള ആൺകുഞ്ഞിന് ജന്മം നൽകിയത്. മകന്റെ പേരും ഹരീഷ് വെളിപ്പെടുത്തി. ദയ എന്നാണ് മകന് പേര് നൽകിയിരിക്കുന്നത്. മകൻ പിറന്നതിനാൽ ഇത്തവണത്തെ ബർത്ത്ഡേ സൂപ്പർസ്പെഷ്യലാണ്. ഞങ്ങൾ അവന് ദയ എന്നു പേരിട്ടു.- ഹരീഷ് കുറിച്ചു. മകനും ചിന്നുവിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. 2022 ജനുവരിയിലായിരുന്നു ചിന്നു കുരുവിളയും ഹരീഷ് ഉത്തമനും വിവാഹിതരായത്. ഇനി ഉത്തരം ആയിരുന്നു ഹരീഷിന്റേതായി പുറത്തുവന്ന അവസാന മലയാള ചിത്രം. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തിയത്. നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിൽ ചിന്നു കുരുവിള അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിയായും അസിസ്റ്റന്റ് ക്യാമറവുമൻ ആയും ചലച്ചിത്ര രംഗത്ത് സജീവമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates