മഞ്ജു വാര്യരുടെ കാറിന് പിന്നാലെ ഓടി പെൺകുട്ടി, വണ്ടി നിർത്തി കാര്യം തിരക്കി താരം; വിഡിയോ 

തിരക്കേറിയ റോ‍ഡിലൂടെ വളരെ പതിയെ വണ്ടി മുന്നോട്ടുപോകുന്നതിനിടെയാണ് പെൺകുട്ടി താരത്തിന്റെ അടുത്തേക്ക് ഓ‌ടിയെത്തിയത്
മഞ്ജു വാര്യർ‌/ ഫെയ്സ്ബുക്ക്, മഞ്ജുവിന്റെ വാഹനത്തിന് പിന്നാലെ പോകുന്ന പെൺകുട്ടി/ വിഡിയോ സ്ക്രീൻഷോട്ട്
മഞ്ജു വാര്യർ‌/ ഫെയ്സ്ബുക്ക്, മഞ്ജുവിന്റെ വാഹനത്തിന് പിന്നാലെ പോകുന്ന പെൺകുട്ടി/ വിഡിയോ സ്ക്രീൻഷോട്ട്

റെ ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. താരത്തെ കാണാനായി കാത്തിരിക്കുന്നവരും നിരവധിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു ആരാധിക കാണിച്ച സാഹസമാണ്. തിരക്കേറിയ റോഡിലൂടെ പോവുകയായിരുന്നു മഞ്ജുവിന്റെ കാറിനു പിന്നാലെപെൺകുട്ടി  ഓടുകയായിരുന്നു. 

കട ഉദ്ഘാടനത്തിന് ഏരൂർ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. ആരാധകർക്കൊപ്പം സെൽഫിയെടുത്തും അവരോട് വിശേഷം തിരക്കിയ ശേഷമാണ് താരം വണ്ടിയിൽ കയറിയത്. തിരക്കേറിയ റോ‍ഡിലൂടെ വളരെ പതിയെ വണ്ടി മുന്നോട്ടുപോകുന്നതിനിടെയാണ് പെൺകുട്ടി താരത്തിന്റെ അടുത്തേക്ക് ഓ‌ടിയെത്തിയത്.  പെൺകുട്ടി ഓടി വരുന്നത് കണ്ട് മഞ്ജു വാരിയർ കാർ നിർത്തി കാര്യം തിരക്കി.  

പക്ഷേ റോഡ് ബ്ലോക്ക് ആകുന്നതിനാൽ പെട്ടെന്ന് വണ്ടി എടുക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി വീണ്ടും പുറകെ വന്നതോടെ താരം വീണ്ടും വണ്ടി നിർത്തി സംസാരിക്കുകയായിരുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാൽ തന്റെ ഫോൺ നമ്പർ പെൺകുട്ടിക്കു കൊടുക്കാൻ ഒപ്പമുള്ളവരോട് നിർദേശം നൽകിയിട്ടാണ് താരം അവിടെ നിന്നും തിരിച്ചത്. 

അമ്മയുടെ പിറന്നാളിന് ഒരു ആശംസ നൽകാമോ എന്ന് ചോദിക്കാനുമാണ് പിന്നാലെ ഓടിയത് എന്നുമാണ് പെൺകുട്ടി പറഞ്ഞത്. ഒരു താരം എന്നതിനപ്പുറം ആരാധിക്കേണ്ട ഒരു വ്യക്തിത്വമാണ് മഞ്ജു ചേച്ചിയെന്നും  തന്റെ അമ്മ മഞ്ജു ചേച്ചിയുടെ വലിയ ആരാധികയാണെന്നും പെൺകുട്ടി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com