'അച്ഛനുള്ളപ്പോൾ എന്തിനാണ് പേടി'; ചിരിച്ച് ആസ്വദിച്ച് ഇസയുടെ സാഹസിക യാത്ര, മകളോടുള്ള സ്നേഹം പറഞ്ഞ് ടൊവിനോ; വിഡിയോ

മകൾ ഇസയ്ക്കൊപ്പം സിപ്‌ലൈൻ യാത്ര നടത്തുന്ന ടൊവിനോയെയാണ് വിഡിയോയിൽ കാണുന്നത്
മകൾക്കൊപ്പം ടൊവിനോ തോമസ്/ വിഡിയോ സ്ക്രീൻഷോട്ട്
മകൾക്കൊപ്പം ടൊവിനോ തോമസ്/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സാഹസികത ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ പ്രിയതാരമാണ് ടൊവിനോ തോമസ്. കുടുംബസമേതം ആഫ്രിക്കയിൽ അവധി ആഘോഷത്തിലാണ് താരം. സാഹസികതകൾക്കാണ് താരം സമയം മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബം​ഗീ ജംപിങ് നടത്തുന്നതിന്റെ വിഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മകൾക്കൊപ്പമുള്ള ഒരു സാഹസിക വിനോദത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. 

മകൾ ഇസയ്ക്കൊപ്പം സിപ്‌ലൈൻ യാത്ര നടത്തുന്ന ടൊവിനോയെയാണ് വിഡിയോയിൽ കാണുന്നത്. മനോഹരമായ കുറിപ്പിനൊപ്പമാണ് ടൊവിനോ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ എന്റെ സാഹസികതയിലെ പങ്കാളി. എന്റെ ആദ്യത്തെ കുഞ്ഞ്, എന്റെ അണ്‍കണ്ടീഷണല്‍ ലവ്, എന്റെ ജീവനാഡി, ഇസ ജനിച്ചപ്പോള്‍ അവളെ ഞാന്‍ ആദ്യം എടുക്കുമെന്ന് തീരുമാനിച്ചിരുന്നു. അവളുടെ ജീവിതത്തിലെ പലകാര്യങ്ങളുടേയും തുടക്കം എനിക്കൊപ്പമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ ഇവിടെ മറ്റൊരു കാര്യത്തിന് തുടക്കമിടുന്നു. ഞങ്ങളുടെ മുഖത്തെ പുഞ്ചിരി കൊണ്ടും മുടിയിലെ കാറ്റു കൊണ്ടും ഭയത്തെ തോല്‍പ്പിക്കുകയാണ്. നിനക്കൊപ്പം കൂടുതല്‍ സാഹസം ചെയ്യുന്നതിന് കാത്തിരിക്കാനാവുന്നില്ല. എന്റെ പ്രിയപ്പെട്ടവളെ.- ടൊവിനോ കുറിച്ചു.

അച്ഛനൊപ്പം വളരെ ആസ്വദിച്ചാണ് ഇസ സിപ്ലൈനിൽ ഇരിക്കുന്നത്. സന്തോഷത്തോടെ ചിരിച്ചുകൊണ്ട് സാഹസിക യാത്ര നടത്തുന്ന ഇസ ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്. അവസാനം യാത്ര സൂപ്പറായിരുന്നു എന്നു പറയുന്നതും വിഡിയോയിലുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അച്ഛന്റെ മകൾ തന്നെയാണെന്നും തീരെ പേടിയില്ലെന്നുമാണ് ആരാധകരുടെ കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com