പാച്ചുവായി ഫഹദ് ഫാസിൽ‌; പാച്ചുവും അത്ഭുതവിളക്കും ട്രെയിലർ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2023 12:18 PM  |  

Last Updated: 15th April 2023 12:18 PM  |   A+A-   |  

Pachuvum_Athbutha_Vilakkum

പാച്ചുവും അത്ഭുതവിളക്കും ട്രെയിലറിൽ നിന്ന്

 

ഹദ് ഫാസിൽ നായകനായി എത്തുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. പാച്ചു എന്ന പ്രശാന്തായാണ് ഫഹദ് ഫാസിൽ എത്തുന്നത്. പാച്ചുവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം പോകുന്നത്. അന്തരിച്ച നടൻ ഇന്നസെന്റും ചിത്രത്തിൽ എത്തുന്നുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ഫാമിലി എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

മുകേഷ്, ഇന്ദ്രൻസ്, നന്ദു തുടങ്ങിയ നിരവധി താരങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സേതു മണ്ണാർക്കാടാണു നിർമാണവും വിതരണവും. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ശരൺ വേലായുധൻ ഛായാഗ്രഹണം.

ഇരട്ട സഹോദരനായ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമ  ഹിറ്റായിരുന്നു. ഇതോടെ സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സ്വതന്ത്ര സംവിധായകനായുകയാണ്. സത്യന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന അഖിലിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്. നെറ്റ്ഫ്ളിക്സ് ആസ്ഥാനത്തു പ്രദർശിപ്പിച്ചു സംവിധാകനുമായി ടെലികോം നടത്തിയ ഇന്ത്യയിലെ അപൂർവം ഡോക്യുമെന്ററികളിലൊന്നാണിത്. 

പ്രൊഡക്‌ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സ്‌നേഹത്തിന്റെ കണിക്കൊന്നകള്‍ വിടരട്ടെ'; വിഷു ആശംസകളുമായി താരങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ