'സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണം'; ഷെയ്ന്‍ നിഗത്തിന്റെ കത്ത് പുറത്ത്

സിനിമയുടെ ഫൈനല്‍ കട്ടില്‍ തന്റെ കഥാപാത്രത്തിന് ആയിരിക്കണം പ്രാധാന്യമെന്നും കത്തില്‍ ഷെയ്ന്‍ നിഗം ആവശ്യപ്പെടുന്നു
ഷെയ്ന്‍ നിഗം/ ഫെയ്‌സ്ബുക്ക്
ഷെയ്ന്‍ നിഗം/ ഫെയ്‌സ്ബുക്ക്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായ കത്ത് പുറത്തു വന്നു. ആര്‍ഡിഎക്‌സ് എന്ന സിനിമയില്‍ തനിക്ക് പ്രാധാന്യം നല്‍കണമെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. നിര്‍മ്മാതാവ് സോഫിയ പോളിന് അയച്ച ഇമെയിലാണ് പുറത്തു വന്നത്. 

സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണം. മാര്‍ക്കറ്റിങ്ങിലും ബ്രാന്‍ഡിങ്ങിലും തനിക്ക് പ്രാമുഖ്യം ലഭിക്കണം. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ഫൈനല്‍ കട്ടില്‍ തന്റെ കഥാപാത്രത്തിന് ആയിരിക്കണം പ്രാധാന്യമെന്നും കത്തില്‍ ഷെയ്ന്‍ നിഗം ആവശ്യപ്പെടുന്നു. 

 എഡിറ്റ് ചെയ്ത ഭാഗം തന്നെയും അമ്മയെയും കാണിക്കണമെന്നും ഷെയ്നിന്റെ കത്തില്‍ പറയുന്നു. ഷെയ്‌നും അമ്മയും കാരണം ഷൂട്ടിങ് തടസ്സപ്പെട്ടുവെന്നും സോഫിയ പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേനില്‍ പരാതിപ്പെട്ടിരുന്നു. അനാവശ്യ ഇടപെടല്‍, കൃത്യസമയത്ത് ഷൂട്ടിങ്ങിനെത്തുന്നില്ല തുടങ്ങി ഏതാനും യുവതാരങ്ങള്‍ക്കെതിരെ സിനിമാ സംഘടനകള്‍ക്ക് പരാതി ലഭിച്ചിരുന്നു. 

ഷൂട്ടിങ്ങ് സെറ്റില്‍ മയക്കുമരുന്ന് സ്വാധീനം വര്‍ധിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com