'കടം വാങ്ങിച്ചിട്ട് ഒളിവിൽ പോയെന്ന് ആരോപണം'; 'സത്യം' പറയാൻ സൈജു വിഡിയോയിൽ: ഊള പ്രമോഷനെന്ന് പരിഹാസം

തന്നേക്കുറിച്ച് നാട്ടുകാർ പറഞ്ഞുനടക്കുന്ന അപവാദ പ്രചരണങ്ങളിൽ പ്രതികരണവുമായാണ് താരം എത്തിയത്
സൈജു കുറുപ്പ്/ചിത്രം: ഫേയ്സ്ബുക്ക്
സൈജു കുറുപ്പ്/ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ലയാളികളുടെ ഇഷ്ട നടനാണ് സൈജു കുറുപ്പ്. താരം പ്രധാന വേഷത്തിലെത്തുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രം ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ടൈറ്റിൽ റോളിലാണ് സൈജു എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ. തന്നേക്കുറിച്ച് നാട്ടുകാർ പറഞ്ഞുനടക്കുന്ന അപവാദ പ്രചരണങ്ങളിൽ പ്രതികരണവുമായാണ് താരം എത്തിയത്. 

ഇവിടെ എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങൾ വരുന്നുണ്ട്. നാട്ടുകാർ വെറുതെ ഇങ്ങനെ ഓരോന്ന് പറയുകയാണ്, എന്തിനാണെന്നറിയില്ല. ഞാനെന്തോ നാട്ടുകാരുടെ കൈയ്യിൽ നിന്ന് കടം മേടിച്ചിട്ട് മുങ്ങി നടക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ്. ഞാൻ ഒളിവിലാണെന്നോ അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്? പിന്നെന്തോ കടം സ്റ്റാറെന്നോ, പ്രാരാബ്ധം സ്റ്റാറെന്നോ ഒക്കെ പറയുന്നുണ്ട്. കാശ് മേടിച്ച് ഒളിവിൽ പോയെന്നോ, കാശ് കൊടുക്കാൻ വയ്യാത്തതു കൊണ്ടെന്നോ ഒക്കെ പറയുന്നുണ്ട്. ഇതിലൊന്നും സത്യമില്ല. ഇതിൽ ആകെ സത്യമുള്ളത്, ഞാൻ ഒളിവിലായിരുന്നു. ഞാനെന്തിനാണ് ഒളിവിൽ പോയത്, ആരെ പേടിച്ചിട്ടാണ്. ഇത് ഞാൻ ഉടനെ ലൈവിൽ വന്ന് പറയുന്നതായിരിക്കും.- സൈജു കുറുപ്പ് പറഞ്ഞു. 

തനിക്ക് ഇപ്പോള‍്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റിട്ട് പടം നിർമ്മിക്കാൻ നോക്കുകയാണെന്നും താരം പറയുന്നുണ്ട്. താൻ ഒളിവിൽ പോയത് എന്തിനാണെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കുമെന്നും താരം പറയുന്നു. സൈജു കുറുപ്പിന്റെ വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്. പുതിയ സിനിമയ്ക്ക് ആരാധകർ ആശംസ അറിയിക്കുമ്പോൾ ചിലർ വിമർശനവും ഉന്നയിക്കുന്നുണ്ട്.

എന്ത് ഊള പ്രൊമോഷൻ ആടോ..അയ്യേ..ഏത് കാലത്ത ജീവികുന്നേ- എന്നായിരുന്നു ഒരാളുടെ പരിഹാസം. സോറി, ഇനി ആവർത്തിക്കില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. സിൻറോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രിന്ദ, ദർശന എന്നിവരാണ് നായികമാർ.  അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവർ അഭിനയിക്കുന്നു. തോമസ് തിരുവല്ല ഫിലിംസിൻറെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com