'ന​ഗ്ന നർത്തകരുടെ മാറിടത്തിൽ തൊടാൻ പറഞ്ഞു, ലൈം​ഗിക ചേഷ്ടകൾക്ക് നിർബന്ധിച്ചു': ​പോപ് ​ഗായിക ലിസോയ്ക്കെതിരെ സഹപ്രവർത്തകർ

ആരോപണങ്ങൾ തള്ളിക്കൊണ്ട് ലിസോ രം​ഗത്തെത്തി
ലിസോ/ഫോട്ടോ: ഫെയ്സ്ബുക്ക്
ലിസോ/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

പ്രമുഖ പോപ് താരവും ഗ്രാമി ജേതാവുമായ ലിസോയ്ക്കെതിരെ ലൈംഗിക ചൂഷണ പരാതി. ​ഗായികയുടെ സഹപ്രവർത്തകരാണ് പരാതിയുമായി രം​ഗത്തെത്തിയത്. ലിസോ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചുവെന്നും മതപരവും വംശീയവുമായ വിവേചനം കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് ലിസോ രം​ഗത്തെത്തി. 

ഗായികയ്ക്കൊപ്പമുണ്ടായിരുന്ന മൂന്ന് നർത്തകരാണ് ലൊസാഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ലിസോയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്. ആംസ്റ്റർഡാമിലെ സംഗീത നിശയ്ക്കു ശേഷം ലിസോയും സംഘവും ഒരു ക്ലബിലെ സെക്സ് തീം ഷോയിൽ പങ്കെടുക്കാനെത്തിയിരുന്നു. അതിനിടെ ആ ക്ലബിലെ നഗ്നരായ നര്‍ത്തകർക്കൊപ്പം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടു. പരാതിക്കാരനോട് ന​ഗ്നയായ നർത്തകയുടെ മാറിടത്തിൽ പിടിക്കാനും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും നിർബന്ധിച്ചുകൊണ്ടിരുന്നു എന്നാണ് പരാതിയിൽ പറയുന്നു. കൂടാതെ ലൈം​ഗിക ചേഷ്ടകൾ നടത്താനായി ആവശ്യപ്പെട്ടെന്നും ആരോപിച്ചു.

ലിസോയ്ക്കൊപ്പം പ്രവർത്തിക്കുന്ന നൃത്തസംഘത്തിന്റെ ക്യാപ്റ്റൻ ഷിർലേൻ ക്വിങ്ലെ മറ്റു ക്രിസ്തീയ വിശ്വാസം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചു. വിവാഹത്തിനു മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരെ ഇവർ അവഹേളിക്കും. കൂടാതെ ഷിർലേൻ ലൈം​ഗിക കാര്യങ്ങളേക്കുറിച്ച് അമിതമായി പങ്കുവെക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. വംശീയമായ വിവേചനവും നേരിട്ടിരുന്നു എന്നാണ് അവർ പറയുന്നത്. ടീമിലെ കറുത്ത വർ​ഗക്കാരോട് വേർതിരിവ് കാണിച്ചിരുന്നു എന്നാണ് ആരോപണം. 

ബോഡി ഷെയിമിങ് നടത്തിയെന്ന ആരോപണവും ലിസോയ്ക്കെതിരെ ഉയർന്നു. തന്റെ ശരീരത്തെക്കുറിച്ച് എല്ലായ്പ്പോഴും പോസിറ്റീവ് ആയി പൊതുവേദികളിൽ സംസാരിക്കുന്ന ലിസോ, യഥാർഥ ജീവിതത്തിൽ അതിനു നേർ വിപരീതമാണെന്ന് പരാതിക്കാർ ഉന്നയിച്ചു. ശരീരഭാരം കൂടുതലുള്ളവരെ മാനസികമായി തളർത്തുകയും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയും ചെയ്യാറുണ്ടെന്ന് പരാതിക്കാർ ആരോപിച്ചു. ലിസോയ്ക്കൊപ്പം മുൻപ് പ്രവർത്തിച്ചിരുന്ന അരിയാനാ ഡേവിസ്, ക്രിസ്റ്റൽ വില്ല്യംസ്, നോയേൽ റോഡ്രിഗസ് എന്നിവരാണ് പരാതിക്കാർ. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരോപണങ്ങള്‍ക്ക് ലിസോ മറുപടി നല്‍കിയത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ കെട്ടുകഥകള്‍ ആണെന്നാണ് താരം പറഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസമായി തന്റെ ജോലി മര്യാദയും ധാര്‍മ്മികതയും ബഹുമാനവും ചോദ്യം ചെയ്യപ്പെടുകയാണ്. തന്റെ സ്വഭാവം വിമര്‍ശിക്കപ്പെട്ടു. പര്യടനത്തില്‍ മോശമായി പെരുമാറിയെന്ന് പരസ്യമായി സമ്മതിച്ച മുന്‍ ജീവനക്കാരില്‍ നിന്നാണ് ഇത്തരം കഥകള്‍ വരുന്നത്. ഇരവാദം പറയാന്‍ എത്തിയതല്ല. പക്ഷേ ആ ആളുകളും മാധ്യമങ്ങളും പറയുന്നതുപോലെ താനൊരു വില്ലന്‍ അല്ലെന്നും ലിസോ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com