അര്‍ബുദത്തെ അതിജീവിച്ചു, ഇപ്പോള്‍ മറ്റൊരു മാറാരോഗത്തിന്റെ പിടിയില്‍; തുറന്നു പറഞ്ഞ് നടി

കഴിഞ്ഞ വര്‍ഷമാണ് ഛവി മിത്തലിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്
ഛവി മിത്തല്‍/ചിത്രം: ഫേയ്സ്ബുക്ക്
ഛവി മിത്തല്‍/ചിത്രം: ഫേയ്സ്ബുക്ക്

ടെലിവിഷന്‍ താരം ഛവി മിത്തല്‍ ഏറെ നാളായി കാന്‍സര്‍ പോരാട്ടത്തിലായിരുന്നു. സ്തനാര്‍ബുദം സ്ഥിരീകരിച്ച താരം ഇതില്‍ വിജയം നേടുകതന്നെ ചെയ്തു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു രോഗാവസ്ഥയിലൂടെ കടന്നുപോവുകയാണ് താരം. കോസ്‌കോെ്രെണ്ടറ്റിസ് എന്ന രോഗമാണ്  ബാധിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞത്. 

കഴിഞ്ഞ വര്‍ഷമാണ് ഛവി മിത്തലിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. അതിൽ നിന്ന് മുക്തി നേടിയതിന് പിന്നാലെയാണ് കോസ്റ്റോകോണ്ട്രൈറ്റിസ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് ഗുരുതരമായ അവസ്ഥയല്ലെന്നാണ് നടി പറയുന്നത്. രോഗം ഭേദമാക്കാനാവില്ലെന്നും താരം വ്യക്തമാക്കി. 

ഈ രോഗം ഭേദമാക്കാനാവില്ല. നെഞ്ചിലെ കാര്‍ട്ടിലേജിന് ഉണ്ടാകുന്ന പരുക്കുമൂലം ശ്വസനം വേദനാജനകമാകും. പലകാരണങ്ങള്‍കൊണ്ടും ഇതുണ്ടാകാം. ഒരാഴ്ചയോളം ഇത് നീണ്ടുനില്‍ക്കും. നമുക്ക് ഇത് പതിയെ മാറാനായി കാത്തിരിക്കുകയേ വഴിയുള്ളൂ. കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷനാകാം ഇതിനുള്ള കാരണം.- ഛവി മിത്തല്‍ കുറിച്ചു. 

കാന്‍സറിന്റെ ഭാഗമായി ലഭിച്ചതാണ് ഈ പ്രശ്‌നങ്ങളെല്ലാം എന്നാണ് താരം പറയുന്നത്. ഇപ്പോള്‍ എനിക്ക് സ്റ്റാമിന കുറയുക, മൂഡ് ചേയ്ഞ്ചസ് വരിക തുടങ്ങിയ ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അടുത്തിടെ, എന്റെ കാലിന് ഫ്രാക്ചറുണ്ടായി. അതിനാല്‍, ഞാന്‍ ഒരു സ്‌കാന്‍ നടത്തി, എന്റെ അസ്ഥിയുടെ ബലം വളരെ കുറവാണെന്ന് പറഞ്ഞു. അത് ചികിത്സിക്കാന്‍, എനിക്ക് ഒരു കുത്തിവയ്പ്പ് എടുക്കേണ്ടി വന്നു, അതിന് പാര്‍ശ്വഫലങ്ങളുണ്ടായി. അത് കോസ്‌റ്റോകോെ്രെണ്ടറ്റിസിന് കാരണമായി.- ഛവി മിത്തല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com