'ഒരു ചിരിയോടെ നിങ്ങളെ എന്നും ഓർമിക്കും': സിദ്ദിഖിന് ആദരാഞ്ജലി അർപ്പിച്ച് കരീന കപൂർ

സൂപ്പർഹിറ്റായി മാറിയത് സൽമാൻ ഖാനും കരീന കപൂറും പ്രധാന വേഷത്തിലെത്തിയ ബോഡി ​ഗാർഡാണ്
സിദ്ദിഖ്, കരീന കപൂർ/ ഇൻസ്റ്റ​ഗ്രാം
സിദ്ദിഖ്, കരീന കപൂർ/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സിദ്ദിഖ് എന്ന സംവിധായകന്റെ പ്രശസ്തി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. ബോളിവുഡിൽ സൂപ്പർഹിറ്റായി മാറിയത് സൽമാൻ ഖാനും കരീന കപൂറും പ്രധാന വേഷത്തിലെത്തിയ ബോഡി ​ഗാർഡാണ്. ദിലീപിനെ നായകനായി ഒരുക്കിയ ബോഡി ​ഗാർഡിന്റെ റീമേക്കായിരുന്നു ഇത്. 

ഇപ്പോൾ സിദ്ദിഖിന്റെ വേർപാടിൽ ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടി കരീന കപൂർ. 'ഒരു ചിരിയോടെ എന്നും നിങ്ങളെ ഓർമിക്കും. നിങ്ങളെ മിസ് ചെയ്യും സിദ്ദിഖ് സാർ'- എന്നാണ് സംവിധായകന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കരീന കുറിച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹത്തിന്റെ വിയോ​ഗത്തിലുള്ള ദുഃഖം നടി രേഖപ്പെടുത്തിയത്. 

മലയാളത്തിൽ വൻ വിജയമായതിന് പിന്നാലെയാണ് ബോഡി​ഗാർ​ഡ് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തത്. തമിഴിൽ വിജയ് ആയിരുന്നു നടൻ. സൽമാനെ നായകനാക്കി ഒരുക്കിയ ഹിന്ദി ബോഡി ​​ഗാർഡ് സൂപ്പർഹിറ്റായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com