ജവാന്റെ ദൃശ്യങ്ങൾ ചോർന്നു, പരാതിയുമായി നിർമാതാക്കൾ; പ്രചരിപ്പിച്ച ട്വിറ്റർ അക്കൗണ്ടുകൾക്ക് നോട്ടീസ്

ചില ട്വിറ്റർ ഹാൻഡിലുകൾ വഴിയാണ് ചിത്രത്തിലെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടത്
ജവാൻ ​ഗാനത്തിൽ നിന്ന്
ജവാൻ ​ഗാനത്തിൽ നിന്ന്
Updated on
1 min read

ഷാരുഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് വാർത്തകൾ. അതിനിടെ ചിത്രത്തിന്റെ ദൃശ്യങ്ങൾ ചോർന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ. 

ചില ട്വിറ്റർ ഹാൻഡിലുകൾ വഴിയാണ് ചിത്രത്തിലെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടത്. റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് നൽകിയ പരാതിയിൽ ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.   ദൃശ്യങ്ങൾ പങ്കുവച്ച 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ് നൽകി.  ചിത്രീകരണ വേളയിൽ മൊബൈൽ ഫോണും മറ്റും ഉപയോ​ഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അത് മറികടന്നാണ് ഇവ ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 

പത്താന്റെ വൻ വിജയത്തിന് ശേഷം ഷാരുഖ് ഖാൻ നായകനാവുന്ന ചിത്രമാണ് ജവാൻ. നയൻതാരയാണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ ട്രെയിലറിനും ​ഗാനങ്ങൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhosh Pandit
Deepak Parambol
Jason Sanjay, Alphonse Puthren
Roja
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com