ജയിലറിൽ രജനീകാന്ത്, മുഖ്യമന്ത്രി പിണറായി വിജയൻ
ജയിലറിൽ രജനീകാന്ത്, മുഖ്യമന്ത്രി പിണറായി വിജയൻ

'മുഖ്യമന്ത്രി രജനീകാന്ത് ഫാൻ',  ജയിലർ കാണാൻ കുടുംബസമേതം തിയറ്ററിലെത്തി പിണറായി വിജയൻ

ശനിയാഴ്ച രാത്രി ലുലുമാളിലെ തിയേറ്ററിലെത്തിയാണ് സിനിമ കണ്ടത്

ജനീകാന്ത് ചിത്രം ജയിലർ വൻ വിജയമായി മുന്നേറുകയാണ്. കേരളത്തിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തിയറ്ററിൽ എത്തി ജയിലർ കണ്ടിരിക്കുകയാണ്. കുടുംബസമേതമാണ് മുഖ്യമന്ത്രി തിയറ്ററിൽ എത്തിയത്. 

ശനിയാഴ്ച രാത്രി ലുലുമാളിലെ തിയേറ്ററിലെത്തിയാണ് സിനിമ കണ്ടത്. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത ചിത്രമാണ് ജയിലർ. മലയാളി താരം വിനായകനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. മികച്ച അഭിപ്രായമാണ് വിനായകന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്. മന്ത്രി വി ശിവൻകുട്ടി വിനായകനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. വിനായകന്റെ സിനിമയായാണ് ജയിലർ കൊണ്ടാടപ്പെടേണ്ടത് എന്നാണ് ശിവൻകുട്ടി കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com