'ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപെടുത്തി'; ടൊവിനോയുടെ പരാതി, പൊലീസ് അന്വേഷണം തുടങ്ങി

ടോവിനോ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം
ടൊവിനോ തോമസ്/ ചിത്രം; ഫെയ്സ്ബുക്ക്
ടൊവിനോ തോമസ്/ ചിത്രം; ഫെയ്സ്ബുക്ക്

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപെടുത്തി എന്നാരോപിച്ച് ടോവിനോ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

പരാതിക്കാസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും ടൊവിനോ സമർപ്പിച്ചിട്ടുണ്ട്. താരം കമ്മീഷണർക്ക് നൽകിയ പരാതി പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com