തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്തു സന്ദർശിനത്തിനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്ത് പൊലീസ്. കലാപാഹ്വാനം ചെയ്തതിനും മന്ത്രിമാരെ തടഞ്ഞതിനുമാണ് കേസ്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയായാണ് കേസെടുത്തത്. യൂജിൻ പെരേരയ്ക്കെതിരെ മാത്രമാണ് കലാപാഹ്വാന കേസെടുത്തത്.
അതേസമയം റോഡ് ഉപരോധിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലാറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്.
മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മന്ത്രിമാര്‍ക്കു നേരെ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടിയത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധമുണ്ടായത്.
രാവിലെ മത്സ്യബന്ധനത്തിനു പോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. രക്ഷാദൗത്യം വൈകുന്നു എന്നാരോപിച്ചായിരുന്നു മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിമാര്‍ സ്ഥലത്തുനിന്ന് മടങ്ങുകയും ചെയ്തു.
മന്ത്രിമാരെ തടയാൻ യൂജിൻ പെരേരയാണ് നാട്ടുകാരോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കലാപാഹ്വാനമാണ് നടത്തിയതെന്നും സന്ദർശനത്തിനു ശേഷം മന്ത്രി ശിവൻകുട്ടി ആരോപിച്ചിരുന്നു. എന്നാൽ മന്ത്രിമാർ തന്നോടും മത്സ്യത്തൊഴിലാളികളോടും കയർത്തു സംസാരിക്കുകയായിരുന്നു എന്നാണ് യൂജിൻ പെരേര ആരോപിച്ചത്. ഷോ കാണിക്കരുതെന്ന് മന്ത്രിമാർ പറഞ്ഞെന്നും വൈദികൻ ആരോപിച്ചിരുന്നു. കാര്യങ്ങൾ മന്ത്രിമാർ എത്തി വഷളാകുകയായിരുന്നുവെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക