കൊടുങ്കാറ്റായി ജയിലർ, 300 കോടി ക്ലബ്ബിൽ: കേരളത്തിൽ നിന്ന് റെക്കോർഡ് കളക്ഷൻ‌‌

നാല് ദിവസം കൊണ്ടാണ് വമ്പൻ നേട്ടത്തിലേക്ക് ചിത്രം എത്തിയത്
ജയിലർ പോസ്റ്റർ
ജയിലർ പോസ്റ്റർ

തിയറ്ററുകളിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുകയാണ് രജനീകാന്തിന്റെ ജയിലർ. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്. നാല് ദിവസം കൊണ്ട് ചിത്രം 300 കോടി വാരായതായാണ് പുറത്തുവരുന്നത്. നാല് ദിവസം കൊണ്ടാണ് വമ്പൻ നേട്ടത്തിലേക്ക് ചിത്രം എത്തിയത്. കേരളത്തിൽ നിന്നും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ഞായറാഴ്ച മാത്രം കേരളത്തിൽ നിന്ന് ഏഴ് കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യ ദിനം 5.85 കോടി വാരിയപ്പോൾ രണ്ടാം ദിനം 4.8 കോടിയും മൂന്നാം ദിവസമായ ശനിയാഴ്ച 6.15 കോടിയുമാണ് വാരിക്കൂട്ടിയത്. ഇതോടെ കേരളത്തിൽ നിന്നും നാല് ദിവസം കൊണ്ട് നേടിയത് 24 കോടി രൂപ. ഇതോടെ ഒരു ദിവസം ഏറ്റവും കളക്ഷൻ നേടുന്ന തമിഴ് ചിത്രമായിരിക്കുകയാണ് ജയിലർ. ബീസ്റ്റിന്റെ 6.60 കോടി എന്ന റെക്കോർഡാണ് തകർത്തത്. 

തമിഴ്നാട്ടിൽ നിന്നു മാത്രം കലക്‌ഷൻ 80 കോടി പിന്നിട്ടു. കന്നഡയിലും തെലുങ്കിലും സിനിമയ്ക്കു വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രമല്ല വിദേശത്തുനിന്നും മികച്ച റിപ്പോർട്ടുകളാണ് വരുന്നത്. ഓഗസ്റ്റ് 15നും അവധിയായതിനാൽ കലക്‌ഷൻ ഉയരുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ആറാം ദിനം ചിത്രം നാനൂറ് കോടി തൊടുമെന്നാണ് വിലയിരുത്തൽ. 

നെൽസൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രജനീകാന്തിന്റെ സ്റ്റൈലിനൊപ്പം മോഹൻലാലിന്റെയും ശിവരാജ്കുമാറിന്റെയും തീപ്പൊരി അതിഥി വേഷങ്ങളും പ്രശംസിക്കപ്പെടുന്നുണ്ട്. കൂടാതെ അനിരുദ്ധിന്റെ സം​ഗീതവും ജയിലറിനെ മികച്ചതാക്കി എന്നാണ് വിലയിരുത്തൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com