അല്ലു അര്‍ജുന്‍ മികച്ച നടന്‍, ആലിയ ഭട്ടും കൃതി സനോണും നടിമാര്‍; മികച്ച ചിത്രം റോക്കട്രി

69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുന്‍
അല്ലു അര്‍ജുന്‍/ഫെയ്‌സ്ബുക്ക്
അല്ലു അര്‍ജുന്‍/ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: 69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുന്‍. പുഷ്പയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി) കൃതി സനോണും (മിമി) പങ്കിട്ടു. മാധവൻ സംവിധാനം ചെയ്ത റോക്കട്രിയാണ് മികച്ച ചിത്രം. 

മറാഠി ചിത്രം ഗോദാവരിയിലൂടെ നിഖിൽ മഹാജൻ മികച്ച സംവിധായകനായി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം കീരവാണി (ആര്‍ആര്‍ആര്‍), ദേവീശ്രീ പ്രസാദും (പുഷ്പ) എന്നിവര്‍ പങ്കിട്ടു. കാലഭൈരവയാണ് മികച്ച ഗായകന്‍. ശ്രേയ ഘോഷാലാണ് ​ഗായിക.

ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച മലയാളം ചിത്രവും ഹോം ആണ്. മികച്ച തിരക്കഥയ്ക്ക് നായാട്ട് ചിത്രത്തിന്റെ  തിരക്കഥാകൃത്ത് ഷാഹി കബീര്‍ അര്‍ഹനായി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി.

മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളത്തിന് ലഭിച്ചു. കണ്ടിട്ടുണ്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അദിതി കൃഷ്ണദാസ് ആണ് സംവിധാനം.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com