മോഹന്‍ലാല്‍/ ഫെയ്‌സ്ബുക്ക്‌
മോഹന്‍ലാല്‍/ ഫെയ്‌സ്ബുക്ക്‌

ജനറല്‍ പിക്‌ചേഴ്‌സ് വീണ്ടും വരുന്നു, അടൂര്‍ ഒരുക്കുന്ന കുട്ടികളുടെ ചിത്രവുമായി; മുഖ്യവേഷത്തില്‍ മോഹന്‍ലാല്‍ 

അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന, കുട്ടികളുടെ ചിത്രവുമായാണ് ജനറല്‍ പിക്‌ചേഴ്‌സിന്റെ തിരിച്ചുവരവ്
Published on

കൊല്ലം: മലയാളത്തിലെ വിഖ്യാത ചലച്ചിത്ര നിര്‍മാണ കമ്പനിയായ ജനറല്‍ പിക്‌ചേഴ്‌സ് മൂന്നു പതിറ്റാണ്ടിനു ശേഷം പുതിയ ചിത്രവുമായി എത്തുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന, കുട്ടികളുടെ ചിത്രവുമായാണ് ജനറല്‍ പിക്‌ചേഴ്‌സിന്റെ തിരിച്ചുവരവ്. അടൂര്‍ സംവിധാനം ചെയ്ത വിധേയന്‍ ആണ് അവസാനം ജനറല്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ചിത്രം.

അടുത്തിടെ അന്തരിച്ച പ്രമുഖ വ്യവസായി കെ രവീന്ദ്രനാഥന്‍ നായര്‍ (അച്ചാണി രവി) ആയിരുന്നു ജനറല്‍ പിക്‌ചേഴ്‌സിനു പിന്നിലെ ചാലകശക്തി. കുട്ടികളുടെ ചിത്രം നിര്‍മിക്കുകയെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നെന്ന് മകന്‍ പ്രതാപ് നായര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ''2013-14ലാണ് ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങുന്നത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി കുട്ടികളുടെ ചിത്രം ഒരുക്കുകയായിരുന്നു പദ്ധതി. എന്നാല്‍ അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായതോടെ പ്രൊജക്ട് മുന്നോട്ടുകൊണ്ടുപോവാനായില്ല. ഈ ചിത്രം അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റുന്ന ആദരാഞ്ജലിയാണ്''- പ്രതാപ് നായര്‍ പറഞ്ഞു.

അടൂര്‍, അരവിന്ദന്‍, എംടി വാസുദേവന്‍ നായര്‍ തുടങ്ങിയ സംവിധായകരുടെ ഒട്ടനവധി നല്ല ചിത്രങ്ങള്‍ക്കു പണം മുടക്കിയത് ജനറല്‍ പിക്‌ചേഴ്‌സ് ആണ്. 1967ല്‍ തുടങ്ങിയ നിര്‍മാണ കമ്പനി 14 സിനിമകളാണ് നിര്‍മിച്ചത്. ഇവയില്‍ പലതും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. എലിപ്പത്തായം, മഞ്ഞ്, തമ്പ് തുടങ്ങിയവയെല്ലാം ജനറല്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ചിത്രങ്ങളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com