സൂപ്പര്‍ഹിറ്റുകളുടെ എഡിറ്റര്‍: കെപി ഹരിഹരപുത്രന്‍ അന്തരിച്ചു

പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥന്‍, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങിയ ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു
കെപി ഹരിഹരപുത്രന്‍
കെപി ഹരിഹരപുത്രന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 

അരനൂറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഹരിഹരപുത്രന്‍ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥന്‍, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങിയ ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു. 80ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചു.

1971 വിലക്കുവാങ്ങിയ വീണ എന്ന ചിത്രത്തില്‍ അസിസ്റ്റന്‍ഡ് എഡിറ്ററായാണ് സിനിമയിലേക്ക് എത്തുന്നത്. 1979 ല്‍ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലിയാണ് സ്വതന്ത്ര എഡിറ്ററായി ചെയ്ത ആദ്യ ചിത്രം. സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയാണ് അവസാന ചിത്രം. നടനും സംവിധായകനുമായ മധുപാല്‍ ഉള്‍പ്പടെ സിനിമ മേഖലയിലുള്ള നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com