'കണ്ണൂർ സ്ക്വാഡിനെ കുറ്റംപറഞ്ഞ സംവിധായകൻ ജിതിൻ ലാൽ അല്ല', മാപ്പ് പറഞ്ഞ് റോബി വർ​ഗീസ്

കണ്ണൂർ സ്ക്വാഡ് ചിത്രത്തേക്കുറിച്ച് മോശം പറഞ്ഞ ഒരു സംവിധായകനെക്കുറിച്ചുള്ള റോബി വർ​ഗീസിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു
മമ്മൂട്ടിയും റോബി വർ​​ഗീസും, ജിതിൻ ലാൽ/ ഇൻസ്റ്റ​ഗ്രാം
മമ്മൂട്ടിയും റോബി വർ​​ഗീസും, ജിതിൻ ലാൽ/ ഇൻസ്റ്റ​ഗ്രാം
Published on
Updated on

ടുത്തിടെ തിയറ്ററിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം പൊലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരുന്നു. ചിത്രത്തേക്കുറിച്ച് മോശം പറഞ്ഞ ഒരു സംവിധായകനെക്കുറിച്ചുള്ള റോബി വർ​ഗീസിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. പ്രമുഖ നടനെ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ സംവിധായകനാണ് അതെന്നും റോബി പറഞ്ഞിരുന്നു. 

പിന്നാലെ ഈ സംവിധായകൻ ആരാണ് എന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി മമ്മൂട്ടി ആരാധകർ. പല പേരുകളും ചർച്ചയായെങ്കിലും കൂടുതൽ ആക്രമണം നേരിട്ടത് ടൊവിനോ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ സംവിധായകനായ ജിതിൻ ലാൽ ആണ്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി റോബി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. താൻ പറഞ്ഞ സംഭവവുമായി ജിതിൽ ലാലിന് ബന്ധമില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ജിതിന് നേരിട്ട മോശം അനുഭവത്തിൽ മാപ്പു പറയുന്നതായും അദ്ദേഹം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. ആ പേരിനായുള്ള വേട്ടയാടൽ അവസാനിപ്പിക്കണം എന്നും സംവിധായകൻ കൂട്ടിച്ചേർത്തു. 

‘രേഖ മേനോന് ഞാന്‍ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം കാര്യങ്ങള്‍ എല്ലായിടത്തും നടക്കുമെന്ന് ഞാന്‍ മനസിലാക്കണമായിരുന്നു. ഇന്റര്‍വ്യൂയില്‍ എന്റെ വികാരങ്ങളെ അടക്കാന്‍ ശ്രമിക്കണമായിരുന്നു. ആ പേര് തിരഞ്ഞുപോകുന്ന എന്റെ സുഹൃത്തുകളോട് ഞാന്‍ അപേക്ഷിക്കുന്നു, ദയവായി അതിന്റെ പിന്നാലെ പോകരുത്. അത് മാറ്റിവച്ച് ജോലിയില്‍ ശ്രദ്ധിക്കൂ. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ജിതിന്‍ ലാലിനുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുന്നു.കാരണം നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് ഇത്രയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. ജിതിൻ എന്റെ അടുത്ത സുഹൃത്താണ്. കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്ത ശേഷം എന്നെ ആദ്യ വിളിച്ച് അഭിനന്ദിക്കുന്ന ഒരാള്‍ കൂടിയാണ് ജിതിൻ. ആ പേരിനായുള്ള വേട്ടയാടൽ നിർത്തൂ. ഇതൊരു അപേക്ഷയാണ്.’- എന്നാണ് റോബി വർ​ഗീസ് കുറിച്ചത്. 

പിന്നാലെ ജിതിൻ റോബി വർ​ഗീസിന് മറുപടിയുമായി എത്തി. തന്നെയും തന്റെ ടീമിനെയും കുറിച്ച് സോഷ്യൽമീഡിയയിൽ നിറയുന്ന ഊഹാപോഹങ്ങൾ ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് റോബിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ജിതിൽ കുറിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com