'എന്നെ സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ചയാൾ': ​മയോനിയെ ചേർത്തുപിടിച്ച് ​ഗോപി സുന്ദർ

ഇപ്പോൾ ശ്രദ്ധനേടുന്നത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ​ഗോപി സുന്ദറിന്റെ ഫോട്ടോ ആണ്
​ഗോപി സുന്ദറും മയോനിയും/ ഇൻസ്റ്റ​ഗ്രാം
​ഗോപി സുന്ദറും മയോനിയും/ ഇൻസ്റ്റ​ഗ്രാം

സം​ഗീതസംവിധായകൻ ​ഗോപി സുന്ദറിന്റെ വ്യക്തിജീവിതം പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ​ഗോപി സുന്ദറിന്റെ ഫോട്ടോ ആണ്. മയോനിയെ ചേർത്തുപിടിച്ചിരിക്കുന്ന ​ഗോപി സുന്ദറിനെയാണ് ചിത്രത്തിൽ കാണുന്നത്. 

‘ഞാന്‍ സ്‌നേഹിക്കുന്ന ആൾക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍. എങ്ങനെ സ്നേഹിക്കണമെന്നും ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’ - എന്ന അടിക്കുറിപ്പോടെയാണ് മയോനി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ​ഗോപി സുന്ദറിനെ ടാ​ഗ് ചെയ്ത് പങ്കുവച്ച ചിത്രം ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. 

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇതോടെ ​ഗോപി സുന്ദറിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രം​ഗത്തെത്തി. നേരത്തെ അമൃത സുരേഷുമായി പ്രണയത്തിലായിരുന്നു ​ഗോപി സുന്ദർ. വേർപിരിഞ്ഞതായി സ്ഥിരീകരിച്ചില്ലെങ്കിലും ഏറെ നാളായി ഇരുവരും അകൽച്ചയിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com