ബിജു മേനോനും ആസിഫ് അലിയും; 'തലവന്‍' മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

തില്ലര്‍ മൂഡുളള ജിസ് ജോയ് ചിത്രം അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്
ചിത്രം /ഫെയ്‌സ്ബുക്ക്
ചിത്രം /ഫെയ്‌സ്ബുക്ക്

കൊച്ചി: ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമായ 'തലവന്‍' മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിലൂടെ ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നത്. 

പൊലീസ് പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തില്ലര്‍ മൂഡുളള ജിസ് ജോയ് ചിത്രം അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഈ സിനിമ. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയന്‍ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - സാഗര്‍, അസ്റ്റോസ്സിയേറ്റ് ഡയറക്ടേര്‍സ് - ഫര്‍ഹാന്‍സ് പി ഫൈസല്‍, അഭിജിത്ത് കെ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ - ജോബി ജോണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍, പി ആര്‍ ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com