'ഇപ്പോള്‍ എനിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്'; മാളവികയുടെ വരനെക്കുറിച്ച് ജയറാം

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ജയറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു
മാളവികയുടെ വിവാഹ നിശ്ചയം /ഇന്‍സ്റ്റഗ്രാം
മാളവികയുടെ വിവാഹ നിശ്ചയം /ഇന്‍സ്റ്റഗ്രാം
Updated on: 
1 min read

മകള്‍ മാളവികയുടെ വിവാഹനിശ്ചയത്തിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ജയറാം. കഴിഞ്ഞ ആഴ്ച കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങിലാണ് മാളവികയും നവനീതും പരസ്പരം വിവാഹമോതിരം അണിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ജയറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 

'എന്റെ ചക്കിക്കുട്ടന്റെ വിവഹാഹനിശ്ചയം കഴിഞ്ഞു.ഇപ്പോള്‍ എനിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. ജീവിതകാലം  മുഴുവന്‍  സന്തോഷത്തോടെയിരിക്കട്ടെ എന്നാശംസിക്കുന്നു' -ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാളവികയ്ക്കും നവനീതിനും പാര്‍വതിക്കും കാളിദാസിനുമൊപ്പമുള്ള ഒരു മനോഹര ചിത്രവും ജയറാം പോസ്റ്റ് ചെയ്തിട്ടുണ്ട്.


സഹോദരിക്ക് ആശംസ നേര്‍ന്ന് പങ്കുവെച്ച് കാളിദാസ് ജയറാമും പോസ്റ്റിട്ടു
'ബ്രോ, നിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. നവനീത്, ഇനി അവള്‍ നിന്റെ ഉത്തരവാദിത്തമാണ്'-കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാളവികയെ വേദിയിലേക്ക് കൈപ്പിടിച്ചു കൊണ്ടുവരുന്ന മനോഹരമായൊരു ചിത്രവും കാളിദാസ് പങ്കുവെച്ചിട്ടുണ്ട്. 

പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER