നടൻ റെഡിൻ കിങ്സ്‌ലി വിവാഹിതനായി, വധു നടി സം​ഗീത

വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
റെഡിൻ കിങ്സ്‌ലിയും സം​ഗീതയും/ ട്വിറ്റർ
റെഡിൻ കിങ്സ്‌ലിയും സം​ഗീതയും/ ട്വിറ്റർ

മിഴ് നടൻ റെഡിൻ കിങ്സ്‌ലി വിവാഹിതനായി. ടെലിവിഷന്‍ താരവും മോഡലുമായ സം​ഗീതയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തുന്നത്. 

നടനും ഡാൻസറുമായ സതീഷ് കൃഷ്ണനും നവദമ്പതികൾക്ക് ആശംസകളുമായി എത്തി. ബ്ലോക്ബസ്റ്റർ ജീവിതം ആശംസിക്കുന്നു എന്നാണ് സതീഷ് വിവാഹചിത്രത്തിനൊപ്പം കുറിച്ചത്. 

നായകനായിട്ടല്ല ഡാൻസറായാണ് റെഡിൽ ആദ്യം ശ്രദ്ധനേടുന്നത്. 1998ല്‍ പുറത്തെത്തിയ അവള്‍ വരുവാലാ എന്ന ചിത്രത്തിലാണ് ഡാൻസറായി എത്തിയത്. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ കോലമാവ് കോകിലയിലൂടെയാണ് നടനായി അരങ്ങേറിയത്. ഡോക്ടറിലെ കഥാപാത്രം  വലിയ ശ്രദ്ധനേടുകയായിരുന്നു. അണ്ണാത്തെ, ബീസ്റ്റ്, ജയിലർ, മാർക്ക് ആന്റണി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചു. തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയയായ സം​ഗീത അരൺമനൈക്കിളി, തിരുമാമൽ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com