'ഞാനും രണ്ട് തവണ ജയിലിൽ കിടന്നിട്ടുണ്ട്, കാരണം പറയാനാവില്ല': ധർമജൻ

കോളജിൽ പഠിക്കുമ്പോഴായിരുന്നു ജയിൽവാസം
ധർമജൻ/ചിത്രം: ഫേയ്സ്ബുക്ക്
ധർമജൻ/ചിത്രം: ഫേയ്സ്ബുക്ക്

താൻ രണ്ടു തവണ ജയിലിൽ കിടന്നിട്ടുണ്ടെന്ന് നടൻ ധർമജൻ ബോൾ​ഗാട്ടി. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഒരു പ്രാവശ്യം ജയിലിൽ കിടന്നത്. കോളജിൽ പഠിക്കുമ്പോഴായിരുന്നു മറ്റൊരു ജയിൽവാസം. എന്നാൽ അതിന്റെ കാരണം തുറന്നു പറയാൻ താരം തയ്യാറായില്ല. 

ജയിലിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. തടവുകാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു താരം.  ഇതേ ജയിലിൽ വർഷങ്ങൾക്ക് മുമ്പ് രണ്ടുതവണ കിടന്നിട്ടുണ്ടെന്നാണ് ധർമജൻ പറഞ്ഞത്. പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണെന്നും താരം പറഞ്ഞു.  

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളെ പോലെ രണ്ട് പ്രാവിശ്യം ഈ ജയിലില്‍ എട്ട് ദിവസം കിടക്കാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു രണ്ട് തവണ. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ഓര്‍മ്മയുണ്ടാകുമായിരിക്കും. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുളവുകാട് മണ്ഡലത്തില്‍ കുടിവെള്ള സമരവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസില്‍ കിടന്നതാണ് ഒരു തവണ. കോളജില്‍ പഠിക്കുന്ന സമയത്തായിരുന്നു പിന്നെ ഒന്ന്, അത് എന്തിനാണെന്ന് പറയാന്‍ പറ്റില്ല.- ധർമജൻ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com